ആദിവാസിയെ മര്‍ദിച്ചു കൊന്നത് കാടത്തം: എസ് വൈ എസ്

ആദിവാസിയെ മര്‍ദിച്ചു കൊന്നത് കാടത്തം: എസ് വൈ എസ്

ആദിവാസിയെ മര്‍ദിച്ചു കൊന്നത് കാടത്തം: എസ് വൈ എസ്

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപി ച്ചു
മര്‍ദിച്ചു കൊന്നത് കാടത്തവും പരിഷ്കൃത സമൂഹത്തെ പരസ്യമായി
വെല്ലുവിളിക്കുന്നതുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് പറഞ്ഞു.
ഈകാടത്തത്തിന്‍റെ വേരുകള്‍ മുറിച്ചുമാറ്റേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍
നമ്മുടെ നാടിനെ നൂറ്റാുകള്‍ക്ക് പിന്നിലേക്ക് തള്ളെപ്പെടും. വിശപ്പടക്കാന്‍ മധു
മോഷ്ടിച്ചിട്ടുങ്കെില്‍ പോലും അദ്ദേഹെത്ത മര്‍ദിക്കാനും നിയമം കയ്യിലെടുക്കാനും
ആര്‍ക്കും അധികാരമില്ല. വിശക്കുന്നവന് ഭക്ഷണം നല്‍കുന്ന സംസ്കാരമാണ്
നമ്മുടേത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപ
ഭരണകൂടങ്ങള്‍ ചിലവഴിക്കുമ്പോഴും ഭക്ഷണം വരെ ഈ പാവപെട്ട മനുഷ്യര്‍ക്ക്
ലഭിക്കുന്നില്ലെന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്. ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായി ഈ
നീചമായ വൈകാരികപ്രതികരണത്തിന് മുതിര്‍ന്നവരും അത് സമൂഹമാധ്യമങ്ങളിലൂടെ
ആഘോഷിച്ചവരും മാപ്പര്‍ഹിക്കുന്നില്ല. മര്‍ദ്ദനമേറ്റു നിസ്സഹായനായ മധുവിനോടൊപ്പം
സെല്‍ഫിയെടുത്തവരെ ഓര്‍ത്തു സാംസ്കാരിക കേരളം ലജ്ജിച്ചു തലതാഴ് ത്തണം.
കുറ്റവാളികളെ പിടികൂടുന്നതിന് ഭരണകൂടം ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ഇത്തരം നീചകൃത്യങ്ങളെ കര്‍ശനമായി തടയാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം- സെക്രട്ടറിയേറ്റ് തുടര്‍ന്ന് പറഞ്ഞു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, റഹ്മത്തുള്ള സഖാഫി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ധ്ീന്‍, എം മുഹമ്മദ് സാദിഖ് പങ്കെടുത്തു.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close