എസ് വൈ എസ് ആദർശ പഠന ക്യാമ്പ് നടത്തി

എസ് വൈ എസ് ആദർശ പഠന ക്യാമ്പ് നടത്തി

എസ് വൈ എസ് ആദർശ പഠന ക്യാമ്പ് നടത്തി

മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം സോൺ കമ്മിറ്റിയുടെ കീഴിൽ ആദർശ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ സഖാഫി പെരിന്താറ്റിരി അദ്ധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ സെക്രട്ടറി പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വാർഷിക കൗൺസിലിന് എസ് വൈ എസ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം നേതൃത്വം നൽകി. അടുത്ത രണ്ട് വർഷത്തേക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മെമ്പർ ഇബ്‌റാഹീം ബാഖവി നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പർ ദുൽഫുഖാറലി സഖാഫി, കോഡൂർ മുഹമ്മദ് അഹ്‌സനി, അബ്ദുന്നാസർ സഖാഫി പൊന്മള, മുസ്തഫ മുസ്‌ലിയാർ പട്ടർക്കടവ്, മുജീബുറഹ്മാൻ വടക്കേമണ്ണ, അബ്ദുസ്സലാം കോഡൂർ, ഹബീബുറഹ്മാൻ പള്ളിമുക്ക്, ബദ്‌റുദ്ദീൻ കോഡൂർ, സൈതലവി പടിഞ്ഞാറ്റുമുറി എന്നിവർ പ്രസംഗിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close