എസ് വൈ എസ് എക്സിക്യുട്ടീവ് ക്യാമ്പ് മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളില്‍

എസ് വൈ എസ് എക്സിക്യുട്ടീവ് ക്യാമ്പ് മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളില്‍

എസ് വൈ എസ് എക്സിക്യുട്ടീവ് ക്യാമ്പ് മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളില്‍

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കും.ഡിസംബറില്‍ യൂണിറ്റ് ഘടകങ്ങളില്‍ ആരംഭിച്ച സംഘടനയുടെ രണ്ടാം വാര്‍ഷിക കൗണ്‍സിലുകളുടെ സമാപനം കുറിച്ച് തൃശൂരില്‍ മാര്‍ച്ച് 24,25ന് നടക്കുന്ന സ്റ്റേറ്റ് കൗണ്‍സിലിന്‍റെ മുന്നോടിയായി നടക്കുന്ന എക്സിക്യുട്ടീവ് ക്യാമ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം സമ്പൂര്‍ണമായി വിലയിരുത്തും.അവ, ഓര്‍ഗനൈസിംഗ്, ക്ഷേമകാര്യം, അഡ്മിനിസ്ത്രേഷന്‍, പ്രസിദ്ധീകരണം, മീഡിയ ആന്‍റ് പിആര്‍ എന്നീ ആറുവകുപ്പുകളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത വര്‍ഷത്തെ കര്‍മ്മ പദ്ധതി കരട് തയ്യാറാക്കും. രണ്ടാം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചര മണിക്ക് കോഴിക്കോട് യൂത്ത് സ്ക്വയില്‍ ആരംഭിക്കുന്ന ക്യാമ്പ് മൂന്നിന് ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
ഇതു സംബന്ധിച്ചു ചേര്‍ന്ന കാബിനറ്റില്‍ പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി.പി സൈതലവി മാസ്റ്റ്ര്‍, മജീദ് കക്കാട്, ത്വാഹ തങ്ങള്‍ തളീക്കര, അബ്ദുലത്വീഫ് സഅദി പഴശി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദ് പറവൂര്‍, ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എം മുഹമ്മദ് സ്വാദിഖ്, റഹ്മതുല്ല സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close