എസ് വൈ എസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : സി.കെ ഹരീന്ദ്രന്‍ എം എല്‍ എ

എസ് വൈ എസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : സി.കെ ഹരീന്ദ്രന്‍ എം എല്‍ എ

എസ് വൈ എസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : സി.കെ ഹരീന്ദ്രന്‍ എം എല്‍ എ

പാറശ്ശാല: മാരക രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വന മേകുന്ന എസ് വൈ എസിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് സി. കെ.ഹരീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.'വേദനിക്കുന്നവർക്ക്‌ താങ്ങായി കൂടെയുണ്ട് ഞങ്ങൾ' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി എസ് വൈ എസ് നടത്തുന്ന സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽ വീൽചെയറുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പാറശാല താലൂക്ക് ആശുപത്രിയിൽ വീല്‍ചെയറുകളുടെ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ സേവനങ്ങൾ മുഖമുദ്ര യാക്കുകയെന്നതാണ് മനുഷ്യന്റെ ദൗത്യം.ഈ ദൗത്യം ഏറ്റെടുത്ത എസ് വൈ എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close