എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പെരിഞ്ഞനം മഹ്മൂദിയ്യയില്‍

എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പെരിഞ്ഞനം മഹ്മൂദിയ്യയില്‍

എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പെരിഞ്ഞനം മഹ്മൂദിയ്യയില്‍

കോഴിക്കോട്: 2016-19 പ്രവര്‍ത്തന കാലയളവിലെ എസ് വൈ എസ് രണ്ടാമത് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ 24, 25 (ശനി, ഞായര്‍) തിയ്യതികളില്‍ പെരിഞ്ഞനം മഹ്മൂദിയ്യ:(തൃശൂര്‍)യില്‍ നടക്കും. സംസ്ഥാന വൈസ് പ്രസി. സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് യോഗം കൗണ്‍സില്‍ നടപടികള്‍ക്ക് അന്തിമ രൂപം നല്‍കി.
ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നസ്റുദ്ദീന്‍ ദാരിമി പതാക ഉയര്‍ത്തും . സംസ്ഥാന പ്രസിഡന്‍റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഫിനാന്‍സ്, ദഅ്വ, ക്ഷേമം, ഓര്‍ഗനൈസിംഗ്, അഡ്മിനിസ്ട്രേഷന്‍, പി അര്‍ ആന്‍റ മീഡിയ, പബ്ലിക്കേഷന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സി പി സൈതലവി മാസ്റ്റര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരി, മഹമ്മദ് പറവൂര്‍, സ്വാദിക്ക് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, എം വി സിദ്ദീഖ് സഖാഫി റിപ്പോര്‍ട്ടുകളവതരിപ്പിക്കും.
ഹദീസ്, ഹൃദയവിശുദ്ധി, തസ്കിയത്, സര്‍ക്കിള്‍ ശാക്തീകരണം, ഘടക പുന:ക്രമീകരണം, യുവജന സമരമുഖം തുടങ്ങിയ അജണ്ടകളിലൂന്നിയ ചര്‍ച്ചകളും പഠനങ്ങളും നടക്കും. അടുത്ത പ്രവര്‍ത്തന കാലയളവ് വരെയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ക്യാമ്പ് അന്തിമ രൂപം നല്‍കും. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപന സംഗമത്തിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കളായ പി.വി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി.എസ്.കെ മൊയ്തു ബാഖവി മാടവന, അഡ്വ: പി.യു അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മജീദ് കക്കാട്, ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്തീഫ് സഖാഫി പഴശ്ശി, എം. പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവരടങ്ങുന്ന പ്രസീഡിയം കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിക്കും.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close