എസ് വൈ എസ് 64-ാം സ്ഥാപക ദിനം നാളെ(24/4/2018) സേവന ദിനമായി ആചരിക്കും

എസ് വൈ എസ്  64-ാം സ്ഥാപക ദിനം നാളെ(24/4/2018) സേവന ദിനമായി ആചരിക്കും

എസ് വൈ എസ് 64-ാം സ്ഥാപക ദിനം നാളെ(24/4/2018) സേവന ദിനമായി ആചരിക്കും

കോഴിക്കോട്: ധാര്‍മിക യുവജന പ്രസ്ഥാനമായ എസ് വൈ എസ് 64-ാം സ്ഥാപക വാര്‍ഷിക ദിനമായ നാളെ സേവന ദിനമായി ആചരിക്കും. ഭൂമി മലയാളത്തില്‍ മനുഷ്യസഞ്ചയത്തിന് നേരിന്‍റെയും ധാര്‍മികതയുടെയും വഴികാണിച്ച പ്രസ്ഥാനത്തിന്‍റെ മുഖ്യഅജണ്ടയായ സര്‍വതല സ്പര്‍ശിയായ ഇസ്ലാമിക ദഅ്‌വത്തിന്‍റെ വിവിധ പദ്ധതികള്‍ക്ക് സ്ഥാപക ദിനത്തില്‍ തുടക്കമാകും.
സൈബര്‍ ലോകത്തെ അടിമകളായി കഴിയുന്ന പുതിയ കാലത്തെ യുവതക്ക് സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സ്ഥാപകദിനത്തില്‍ സംസ്ഥാന വ്യാപകമായി കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് എസ് വൈ എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ കവലകളില്‍ പതാക ഉയര്‍ത്തും രോഗീസന്ദര്‍ശനം, ജലവിതരണം, ശുചീകരണം തുടങ്ങി പ്രാദേശികമായ പദ്ധതികള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തും.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close