എസ് വൈ എസ് I സാന്ത്വനം I ശില്‍പശാല സമാപിച്ചു I

എസ് വൈ എസ് I സാന്ത്വനം I ശില്‍പശാല സമാപിച്ചു I

എസ് വൈ എസ് I സാന്ത്വനം I ശില്‍പശാല സമാപിച്ചു I

കോഴിക്കോട്: എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി ക്ഷേമകാര്യ ശില്‍പശാല സമാപിച്ചു.
ആറായിരത്തിലധികം വരുന്ന യൂണിറ്റ് ഘടകങ്ങള്‍ മുഖേന നടന്നുവരുന്ന തനത് പദ്ധതികള്‍ക്കു പുറമെ, മെഡിക്കല്‍ കാര്‍ഡ്, ആമ്പുലന്‍സ്, ഡയാലിസീസ് സെന്‍ററുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, വളണ്ടിയര്‍ സേവനം തുടങ്ങി കഴിഞ്ഞ വര്‍ഷം കൂടുതല്‍ ശ്രദ്ധയൂന്നിയ ആതുര സേവനം ഈ വര്‍ഷം കൂടുതല്‍ സജീവമാക്കുകയും തിരുവനന്തപുരം ആര്‍ സി സിക്കു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന സാന്ത്വന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി തുറന്നുകൊടുക്കുകയും ചെയ്യും.
രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ച ദാറുല്‍ഖൈറിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ പണി റമളാനോടെ പൂര്‍ത്തീകരിച്ച് സമര്‍പ്പണം നടത്തും. മെയ് 25-ന് റിലീഫ് ഡെ ആയി ആചരിക്കുകയും, അന്നെ ദിവസം എസ് വൈ എസ് സാന്ത്വനത്തിനു വേണ്ടി ഫണ്ട് സമാഹരിക്കുകയും ചെയ്യും.
കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന ശില്‍പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. എസ് ശറഫുദ്ദീന്‍, അലവി പുതുപ്പറമ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം ജാമിഅ അശ്അരിയ്യയില്‍ സംസ്ഥാന ക്ഷേമകാര്യ വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ഗഫാര്‍ സഖാഫി, ഇസ്മായീല്‍ സഖാഫി നെല്ലിക്കുഴി ചര്‍ച്ചയില്‍ പങ്കെടുത്തു.

Please follow and like us:
Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close