കൊറിയൻ പീസ് കോൺഫറൻസിന് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ

കൊറിയൻ പീസ് കോൺഫറൻസിന് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ

കൊറിയൻ പീസ് കോൺഫറൻസിന് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ

മലപ്പുറം: ഐക്യ രാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബാൻകി മൂണിന്റെ നേതൃത്വത്തിൽ നാളെ മുതൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ കേരള മുസ്്‌ലിം ജമാഅത്ത് ജന. സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സംബന്ധിക്കും. കൊറിയയിലെ പ്യോങ് ചാങിൽ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ദ്വിദ്വിന സമ്മേളനത്തിൽ ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള സമാധാനം മുഖ്യ പ്രമേയമാണ്.
ഐക്യരാഷ്ട്രസഭയുടെ പതിനേഴിന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ബിസിനസ്, സംഘാടനം, മനുഷ്യാവകാശം, ചാരിറ്റി തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാരങ്ങൾ യു.എൻ ഗ്ലോബൽ കോംപാക്റ്റ് തലവൻ കൂടിയായ ബാൻകി മൂൺ സമ്മാനിക്കും.
വിവിധ അന്താരാഷ്ട്ര മത സൗഹാർദ്ദ വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഈ ലക്ഷ്യത്തോടെ അർമോണിയ ജേണൽ ആരംഭിക്കുകയും ചെയ്ത മഅ്ദിൻ അക്കാദമിക്കുള്ള പ്രത്യേക സമ്മാനമാണ് സമ്മേളനത്തിലെ പങ്കാളിത്തമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളും റിലിജിയസ് ഫ്രീഡം ആന്റ് ബിസിനസ് ഫൗണ്ടേഷൻ തലവനുമായ ബ്രിയാൻ ജെ ഗ്രിം പറഞ്ഞു. വൈവിധ്യത്തിലെ ഒരുമ ഇന്ത്യൻ പശ്ചാതലത്തിൽ എന്ന വിഷയം സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ തലവൻ നാസർ അബ്ദുൽ അസീസ് അൽ നാസർ, യൂറോപ്യൻ യൂണിയൻ മത സ്വാതന്ത്രൃ വിഭാഗം പ്രതിനിധി ഴാൻ ഫിഗർ, മുൻ അമേരിക്കൻ മത സ്വാതന്ത്രൃ വിഭാഗം മേധാവി ഡോ. കത്രിന ലന്റോസ് സെറ്റ്, നോർവെ പീസ് ഫൗണ്ടേഷൻ സി.ഇ.ഒ പെർ സക്‌സ്ഗാഡ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ദക്ഷിണ കൊറിയയിലെത്തുന്ന സയ്യിദ് ഖലീൽ അൽ ബുഖാരി വിവിധ സർവ്വകലാശാലകളും സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിക്കും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പള്ളിയായ സോൾ സെൻട്രൽ മസ്ജിദിൽ വെള്ളിയാഴ്ചയും ഹാൻയാങ് യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ചയും നടക്കുന്ന പരിപാടികളിൽ അദ്ദേഹം പ്രസംഗിക്കും.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close