ദഅവത്തിന് പുതിയ പദ്ധതികള്‍: സമസ്ത: പണ്ഡിത ക്യാമ്പ് ആരംഭിച്ചു.

ദഅവത്തിന് പുതിയ പദ്ധതികള്‍: സമസ്ത: പണ്ഡിത ക്യാമ്പ് ആരംഭിച്ചു.

ദഅവത്തിന് പുതിയ പദ്ധതികള്‍: സമസ്ത: പണ്ഡിത ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട്. പുതിയ ശൈലിയും രീതിയും സ്വീകരിച്ച് ഇസ്‌ലാമിക ദഅവത്തിന് നവീന പദ്ധതികളുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന പണ്ഡിത ക്യാമ്പിന് തുടക്കാമയി. വിശുദ്ധ മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവഴിയില്‍ നിന്ന് വ്യതിചലിച്ച് അല്ലാഹുവിന്റെ മഹത്വത്തിനും ബഹുമതിക്കും വിലകല്‍പ്പിക്കാതെ വിശ്വാസവൈകൃതങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്ന മതപരിഷ്‌കരണവാദികളുടെ പുതിയകണ്ടെത്തലുകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് വൈവിധ്യമാര്‍ന്ന പദ്ധതികളുടെ കരട് ക്യാമ്പ് രൂപപ്പെടുത്തി.
തൗഹീദ്, ശിര്‍ക്ക്, ഇബാദത്ത്, മക്കാമുശ്‌രിക്കുകളുടെ വിശ്വാസം, ഇസ്തിഗാസ, തര്‍ക്കുല്‍ മുവാലാത്ത് തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പില്‍ പഠനവും ചര്‍ച്ചയും നടന്നു.
കാരന്തൂര്‍ മര്‍കസ് ലൈബ്രറി ഹാളില്‍ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close