മെഡിക്കോണ്‍ 18 സമാപിച്ചു. ചികിത്സാ രംഗത്തെ നൈതികത കാത്ത് സൂക്ഷിക്കണം : കാന്തപുരം

മെഡിക്കോണ്‍ 18 സമാപിച്ചു. ചികിത്സാ രംഗത്തെ നൈതികത കാത്ത് സൂക്ഷിക്കണം : കാന്തപുരം

മെഡിക്കോണ്‍ 18 സമാപിച്ചു. ചികിത്സാ രംഗത്തെ നൈതികത കാത്ത് സൂക്ഷിക്കണം : കാന്തപുരം

കോഴിക്കോട്: ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ചെയ്യുന്നത് ഏറ്റവും മഹത്തായ സേവനമാണെന്നും മറ്റേത് മേഖലയേക്കാളും സമൂഹത്തോട് വലിയ ഉത്തരവാദിത്വമാണ് ഡോക്ടറുമാര്‍ക്കുള്ളതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള ഐ പി എഫ് (ഇന്‍റഗ്രേറ്റഡ് പ്രൊഫഷണല്‍സ് ഫോറം) കേരള ചാപ്റ്റര്‍ മര്‍കസ് നേളേജ് സിറ്റിയില്‍ നടത്തിയ മെഡിക്കോണ്‍ 18 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാ രംഗത്തെ നൈതികത കാത്ത് സൂക്ഷിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ വൈദ്യ സമൂഹം തയ്യാറാവണം. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നാണ് ഇസ്ലാം വ്യക്തമാക്കുന്നത്. പലമാരക രോഗങ്ങള്‍ക്കും ആധുനിക ശാസ്ത്രം ഇന്നും ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഈ രംഗത്ത് ഇനിയും വലിയ കണ്ടുപിടുത്തങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. ഡോ. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ഇ എന്‍ അബ്ദുലത്വീഫ് (കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഡോ. പി സി അന്‍വര്‍ (ജനറല്‍ സെക്രട്ടറി ഇഖ്റഅ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഡോ. സുല്‍ത്താന്‍ (ലണ്ടന്‍), ഡോ. ലിജു അഹ്മദ് (ഗൈസ് ആന്‍റ് സെന്‍റ് തോമസ് ഹോസ്പിറ്റല്‍ ലണ്ടന്‍), ഡോ. അബ്ദുല്ല മണിമ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊډള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ (മീറ്റ് ദ സ്കോളര്‍), അലി ബാഖവി ആറ്റുപുറം (ആത്മജ്ഞാനം), പേരോട് അബ്ദുറഹ്മാന്‍ സഖാഫി (സാമൂഹിക ബാധ്യത), എ പി അബ്ദുല്‍ഹകീം അസ്ഹരി (ലോസ്റ്റ് ഹിസ്റ്ററി) വിഷയങ്ങളവതരിപ്പിച്ചു. അവതരിപ്പിച്ചു. ഡോ. പി കെ അബ്ദുസലാം, ഡോ. പി എം കുട്ടി, ഡോ. അബ്ദുല്‍ ഹക്കീം, മജീദ് കക്കാട്, റഹ്മതുല്ല സഖാഫി, ഡോ. സലീം ആര്‍ ഇ സി, ഡോ. അബൂസ്വാലിഹ്, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. മുഹമ്മദ് ശരീഫ്, ഡോ. സയ്യിദ് ശുഹൈബ്, ഡോ. അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 200 ാം റാങ്ക് നേടിയ പി പി മുഹമ്മദ് ജുനൈദിന് ചടങ്ങില്‍ അനുമോദിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നല്‍കി. മെഡിക്കോണിനോടനുബന്ധിച്ചു ഫാമിലി മീറ്റും നടന്നു.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close