വിശുദ്ധ ഖുർആൻ പിന്തുടരുന്നവർക്ക് തീവ്രവാദിയാകാൻ കഴിയില്ല: സ്പീക്കർ

വിശുദ്ധ ഖുർആൻ പിന്തുടരുന്നവർക്ക് തീവ്രവാദിയാകാൻ കഴിയില്ല: സ്പീക്കർ

വിശുദ്ധ ഖുർആൻ പിന്തുടരുന്നവർക്ക് തീവ്രവാദിയാകാൻ കഴിയില്ല: സ്പീക്കർ

മഞ്ചേരി: ഖുർആനിക ആശയങ്ങൾ പിന്തുടരുന്ന സമൂഹത്തിന് ഒരിക്കലും തീവ്രവാദിയാകാൻ സാധിക്കില്ലെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അഭിപ്രായപ്പെട്ടു. മഅ്ദിൻ ക്യൂ ലാന്റ് സംഘടിപ്പിച്ച ഖുർആൻ ക്വസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖുർആനും ഇസ്‌ലാമും ഉൾക്കൊള്ളാത്തവരാണ് ഇസ്‌ലാമിന്റെ പേരിൽ ഭീകരവാദവും തീവ്രവാദവും സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്നതോടൊപ്പം വിശുദ്ധ ഖുർആനിന്റെയും ഇസ്്‌ലാമിന്റെയും യഥാർത്ഥ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സുന്നി സമൂഹം സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
ഖുർആൻ ക്വസ്റ്റിനോടനുബന്ധിച്ച് നടന്ന ടേബിൾ ടോക്ക്, ഡിബേറ്റ്, ടാലന്റ് ടെസ്റ്റ്, ഫേസ് ടു ഫേസ് എന്നിവക്ക് മഅ്ദിൻ അക്കാദമിക്ക് ഡയറക്ടർ നൗഫൽ കോഡൂർ, ഹാഫിള് ബശീർ സഅ്ദി വയനാട് എന്നിവർ നേതൃത്വം നൽകി.
മഅ്ദിൻ അക്കാദമിക്ക് കീഴിൽ പെൺകുട്ടികൾക്കായുള്ളവിശുദ്ധ ഖുർആൻ പഠന കേന്ദ്രമാണ് മഅ്ദിൻ ക്യൂലാന്റ്. നാലു മുതൽ ആറ് വരെയുള്ള സ്‌കൂൾ ക്ലാസുകളിൽ മലയാള മീഡിയം, കേരള ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ തുടങ്ങിയ സിലബസുകളിലേക്കാണ് പ്രവേശനം നൽകുന്നത്. മൂന്ന് വർഷം കൊണ്ട് ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം സ്‌കൂൾ, മദ്‌റസാ, ഹദീസ്, ചരിത്രം, ഫിഖ്ഹ്, ഹോം സയൻസ്, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിലും ഇവിടെ പ്രത്യേക പരിശീലനം നൽകുന്നു. എസി ക്ലാസ് റൂം, ഖുർആൻ തിയേറ്റർ, വീഡിയോ കോൺഫറൻസ്, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പഠന രീതിയാണ് ക്യൂ ലാന്റ് കാമ്പസിൽ ഒരുക്കിയിരിക്കുന്നത്.
മൊയ്തീൻ മുസ്്‌ലിയാർ പള്ളിപ്പുറം, സയ്യിദ് ശിഹാബുദ്ധീൻ അഹ്്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കൂറ്റമ്പാറ അബ്ദുറഹ്്മാൻ ദാരിമി, ഇബ്‌റാഹീം ബാഖവി മേൽമുറി, സയ്യിദ് നിസാമുദ്ധീൻ കുരുവമ്പലം, ഒ.എം.എ റഷീദ് ഹാജി, അപ്പോളോ ഉമർ മുസ്്‌ലിയാർ, മുഹമ്മദ് ശരീഫ് നിസാമി, അഡ്വ. കെ. ഫിറോസ് ബാബു, വി.പി.എം ഇസ്ഹാഖ്, സ്വബാഹ് പുൽപ്പറ്റ പ്രസംഗിച്ചു. നൗഫൽ കോഡൂർ സ്വാഗതവും സൈനുദ്ധീൻ നിസാമി കുന്ദമംഗലം നന്ദിയും പറഞ്ഞു.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close