വിസ്ഡം നോട്ടെക് എക്സ്പോ ഇന്ന്

വിസ്ഡം നോട്ടെക് എക്സ്പോ ഇന്ന്

വിസ്ഡം നോട്ടെക് എക്സ്പോ ഇന്ന്

അബൂദാബി : വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം യുഎ ഇ യിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ നടക്കുന്നു

ഇന്നവേഷന്‍ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദര്‍ശനവേദിയാകും നോട്ടെക്കുകള്‍. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് നോട്ടെക്കുകള്‍ നടക്കുന്നത്. സാങ്കേതിക, വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ യുവ ഗവേഷകര്‍ക്ക് നോട്ടെക് അവസരം നല്‍കുന്നു.

സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങള്‍, കരിയര്‍ എക്സ്പോ, സെമിനാര്‍ തുടങ്ങിയ വിവിധ സംരംഭങ്ങള്‍ നോട്ടെക് എക്സ്പോയിലുണ്ടാകും. ദ ബ്രൈന്‍, ഓഫീസ് ഡിസൈനിംഗ് സോഫ്റ്റ് വെയറുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍, ടൂട്ടറിംഗ്, ആരോഗ്യം, ഗാര്‍ഹികം, സാമ്പത്തികം, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍, ലൈഫ് ടിപ്സ്, കരിയര്‍ ഗൈഡന്‍സ് ഡോക്യുമെന്‍ററി, സ്പോട്ട് ക്രാഫ്റ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ മത്സര ഇനങ്ങളുമുണ്ടാകും.

പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന ക്രിയേറ്റീവ് കമ്യൂണ്‍, സോഷ്യല്‍ മീഡിയ അവയര്‍നെസ്, സൈബര്‍ സെക്യൂരിറ്റി, സിറ്റിസണ്‍ ജേര്‍ണലിസം, ഗതാഗത സുരക്ഷ തുടങ്ങിയ മേഖലകളില്‍ ക്ലാസുകള്‍, ഓപണ്‍ ടോക്ക്, പ്രൊജക്ട് പ്രസന്‍റേഷന്‍, വീഡിയോ റിവ്യൂ, ബുക് റിവ്യൂ, അപ്ലിക്കേഷന്‍ ഷോക്കോസ്, ശാസ്ത്രമേള, സ്കൂള്‍ പവലിയന്‍, ബുക് ഷെല്‍ഫ്, എഡ്യൂ എക്സ്പോ എന്നിവയും നടക്കും.

അബൂദാബി സിറ്റി , അബൂദാബി ഈസ്റ്റ് (മുസഫ്ഫ) , അല്‍ ഐന്‍ , ദുബൈ , ഷാര്‍ജ, അജ്മാന്‍ , ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച്ചയും (ഇന്ന്) മണിക്കും, ഫുജൈറയില്‍ ശനിയാഴ്ച്ചയും നടക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 055 475 0015

https://www.facebook.com/islamicmediamission/

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close