വൈസനിയം ടാലന്റ് ഷോ തിങ്കളാഴ്ച സ്വലാത്ത് നഗറില്‍

വൈസനിയം ടാലന്റ് ഷോ   തിങ്കളാഴ്ച  സ്വലാത്ത് നഗറില്‍

വൈസനിയം ടാലന്റ് ഷോ തിങ്കളാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ടാലന്റ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ടാലന്റ് ഷോ പരിപാടിക്ക് തിങ്കളാഴ്ച സ്വലാത്ത് നഗറില്‍ തുടക്കമാവും. രാവിലെ 9ന് ആരംഭിക്കുന്ന പരിപാടി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സവിശേഷമായ കഴിവുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനും മികച്ച രീതിയില്‍ പരിപോഷിപ്പിക്കുന്നതിനുമായി രൂപം നല്‍കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിവിധ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് കഴിവുകള്‍ക്കപ്പുറം സാങ്കേതിക വിദ്യയിലും വിവര വിജ്ഞാന ശാഖകളിലുമുള്ള അഭിരുചികള്‍ തിരിച്ചറിഞ്ഞ് വിദഗ്ദ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി റോബോട്ടിക് എക്‌സ്‌പോ, ഈസി മാത്‌സ്, ഐടി ക്ലിനിക് തുടങ്ങിയവ നടക്കും. ദേശീയ, അന്തര്‍ദേശീയ മത്സരപ്പരീക്ഷകളിലും ടാലന്റ് ടെസ്റ്റുകളിലും മികച്ച വിജയം നേടിയവരെയും കലാ കായിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

മഅ്ദിന്‍ വൈസനിയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന സയന്‍സ് ടെക് പാര്‍ക്കിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. വൈസനിയം ടാലന്റ് ഷോ പരിപാടിയുടെ ലോഗോ പ്രകാശനം  മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സാജിദ ഗ്രൂപ്പ് എംഡി അന്‍സാര്‍ ആലുങ്ങലിന് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സിദ്ധീഖ് ഹസനി കൈപ്പമംഗലം, സിറാജുദ്ധീന്‍ അഹ്്‌സനി കൊല്ലം, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close