സമസ്ത: ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇസ്ലാമിക് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സമസ്ത: ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇസ്ലാമിക് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സമസ്ത: ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇസ്ലാമിക് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2018 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടത്തിയ പത്ത്, പന്ത്രണ്ട്‌ ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 98.70% വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.
പത്താം തരത്തില്‍ പരീക്ഷയില്‍ പങ്കെടുത്ത 7618 വിദ്യാര്‍ത്ഥികളില്‍ 1722 പേര്‍ A+ നേടി, 2460 വിദ്യാര്‍ത്ഥികള്‍ A ഗ്രേഡിന് അര്‍ഹരായി.
പന്ത്രണ്ടാം തരത്തില്‍ പരീക്ഷ എഴുതിയ 612 വിദ്യാര്‍ത്ഥികളില്‍ 87 പേര്‍ A+ ഉും, 87 പേര്‍ A ഗ്രേഡും നേടി.പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ (വിലാസം:www.samastha.in) ലഭ്യമാണ്.
വിദ്യാര്‍ത്ഥികളെയും, മുഅല്ലിംകളെയും, രക്ഷിതാക്കളെയും, മദ്റസാ മാനേജ്മെന്‍റ ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ.പി.ഹംസ മുസ്ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

പുനര്‍ മുല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 1 വരെ പേപ്പര്‍ ഒന്നിന് 50 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ഏഴാം ക്ലാസിലെ പൊതുപരീക്ഷ മാര്‍ച്ച് മൂന്നിന് ശനിയാഴ്ച്ചയും, സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിനനുസരിച്ച് പഠനം നടക്കുന്ന മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്ര് ക്ലാസുകളിലെ പൊതുപരീക്ഷ മാര്‍ച്ച് 3,4 (ശനി,ഞായര്‍) തിയ്യതികളിലും, ജനറല്‍ മദ്റസകളിലെ പൊതുപരീക്ഷ ഏപ്രില്‍ 28, 29 (ശനി,ഞായര്‍) തിയ്യതികളിലും നടക്കുന്നതാണന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

https://www.facebook.com/islamicmediamission/

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close