സമസ്ത : പണ്ഡിത ക്യാമ്പ് നാളെ തുടങ്ങും.

സമസ്ത : പണ്ഡിത ക്യാമ്പ് നാളെ തുടങ്ങും.

സമസ്ത : പണ്ഡിത ക്യാമ്പ് നാളെ തുടങ്ങും.

കോഴിക്കോട് : സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പണ്ഡിത ക്യാമ്പ് നാളെ (ബുധന്‍) ആരംഭിക്കും.
മനുഷ്യ ജിവതത്തിന്‍റെ ശൈലിയും സംസ്കാരവും അനുദിനംമാറിക്കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തില്‍ സൂമൂഹത്തെ നേരിന്‍റെയും ധര്‍മ്മത്തിന്‍റെയും പാതയില്‍ വഴി നടത്തുന്നതിനും സമകാലിക സമൂഹത്തിന്‍റെ മനസ്സറിഞ്ഞ് ഇസ്ലാമിക ദഅവത്ത് സാധ്യമാക്കുന്നതിനും പുതിയ തലമുറയെ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പ്.
വിശുദ്ധ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ വിശ്വാസ ആചാരങ്ങളില്‍ നിന്നും മനുഷ്യരെ വഴി തെറ്റിച്ച് മത പരിഷ്കരണ വാദത്തിലേക്കും മത നിരാസത്തിലേക്കും നയിക്കുകയും തീവ്രവാദ, ഭീകര സംഘങ്ങളിലേക്കും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രവണതക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ചയാവും.
ആധുനിക ശാസ്ത്ര നിഗമനങ്ങളുടെ അടിസ്ഥാത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളില്‍ ഇസ്ലാമിക ഫിഖ്ഹിന്‍റെ തീരുമാനങ്ങളും വിധിയും ക്യാമ്പ് വിശകലനം ചെയ്യും.
കാലത്ത് പത്ത് മണിക്ക് മര്‍ക്കസ് കുതുബ്ഖാനയില്‍ വൈസ് പ്രസിഡണ്ട് എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സെഷനില്‍ കേന്ദ്രമുശാവറ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമാപന പ്രഭാഷണം നടത്തും.
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ പ്രസീഡിയം നിയന്ത്രിക്കും. മുശാവറ അംഗങ്ങള്‍ക്കുപറമെ തെരഞ്ഞെടുക്കപ്പെട്ട അമ്പത് പേരാണ് ക്യാമ്പിലെ പ്രതിനിധികള്‍

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close