സമസ്ത: പണ്ഡിത ക്യാമ്പ് മാര്‍ച്ച് 14, 15-ന്

സമസ്ത:  പണ്ഡിത ക്യാമ്പ് മാര്‍ച്ച് 14, 15-ന്

സമസ്ത: പണ്ഡിത ക്യാമ്പ് മാര്‍ച്ച് 14, 15-ന്

കോഴിക്കോട്: സമസ്ത: കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പണ്ഡിത ക്യാമ്പ് ഈ മാസം 14, 15 തിയ്യതികളില്‍ നടക്കും.
ആധുനിക സമൂഹത്തിന്‍റെ ജീവിത ചുറ്റുപാടുകള്‍ ക്രമാതീതമായി മാറികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇസ്ലാമിക വിശ്വസ കര്‍മ്മങ്ങളില്‍ കൂടുതല്‍ സമൂഹത്തിന് അറിവും ബോധവും നല്‍കുന്നതിന് മതപണ്ഡിതരെ പ്രാപ്തരാക്കുകയെന്നതാണ് ക്യാമ്പ് മുഖ്യമായും ലക്ഷ്യമാക്കുന്നത്. മത പരിഷ്കരണ വാദികള്‍ യുവതയെ ആദര്‍ശത്തിന്‍റെ പേരില്‍ തീവ്രവാദ ഭീകര സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ഇസ്ലാമിന്‍റെ സഹിഷ്ണുതയും സ്നേഹവും പകര്‍ന്നു നല്‍കുന്നതിനാവശ്യമായ ചര്‍ച്ചകളും ക്യാമ്പിന്‍റെ ഭാഗമായി നടക്കും.
14-ന് ബുധനാഴ്ച കാലത്ത് പത്ത്മണിക്ക് കാരന്തൂര്‍ മര്‍കസിലെ ലൈബ്രറി ഹാളില്‍ ആരംഭിക്കുന്ന പണ്ഡിത ക്യാമ്പ് 15-ന് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സമാപിക്കും. മുശാവറ അംഗങ്ങള്‍ക്കുപുറമെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മാത്രമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞവര്‍ഷം തൃശൂരില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് മുന്നോട്ട് വെച്ച മിഷന്‍ 2025-ന്‍റെ ഭാഗമായി വിവിധ തലങ്ങളില്‍ ഇതിന്‍റെ തുടര്‍ച്ചയായി ക്യാമ്പുകളും പഠനങ്ങളും സംഘടിപ്പിക്കും.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close