സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും.

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും.

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പ് മെയ് 6ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ ആരംഭിക്കും.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുണ്ടിത്തൊടിക സി.എം.ദഅ്വാ സെന്‍റര്‍, അരീക്കോട് - പത്തനാപുരം ഹയാത്തുല്‍ ഇസ്ലാം മദ്റസ, കൊളപ്പുറം നോര്‍ത്ത് ദാറുല്‍ ഹുദാ മദ്റസ, വൈലത്തൂര്‍-അത്താണിക്കല്‍ സുന്നി സെന്‍റര്‍ സെക്കണ്ടറി മദ്റസ, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനവ്വിറുല്‍ ഉലും മദ്റസ, പാലക്കാട് ജില്ലയിലെ കരിമ്പ ദാറുല്‍ ഹസനാത്ത് കാമ്പസ് എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 10 മണിക്കു ആരംഭിക്കും.
ചീഫ് എക്സാമിനര്‍മാര്‍ക്കുള്ള സ്റ്റഡി ക്ലാസ് മെയ് 5ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട് സമസ്ത സെന്‍ററില്‍ നടക്കും. കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്, വി.പി.എം.വില്ല്യാപ്പള്ളി, എന്‍ അലി അബ്ദുല്ല, കെ.പി.എച്ച്.തങ്ങള്‍ കാവനൂര്‍, ഇ.യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയവര്‍ സംബന്ധിക്കും.
എക്സാമിനര്‍മാക്കുള്ള സ്റ്റഡിക്ലാസ് മെയ് 6ന് ഞായറാഴ്ച രാവിലെ 9.30ന് ചീഫ് എക്സാമിനര്‍മാരുടെ നേതൃത്വത്തില്‍ വാല്വേഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
വാല്വേഷന്‍ ക്യാമ്പില്‍ റെജിസ്റ്റര്‍ ചെയ്തവര്‍ തിരിച്ചറിയല്‍ രേഖ സഹിതം ഞായറാഴ്ച രാവിലെ 9.30ന് മുമ്പായി വാല്വേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close