സാന്ത്വന വാരം ജില്ലയിൽ വൻ ഒരുക്കം

സാന്ത്വന വാരം ജില്ലയിൽ വൻ ഒരുക്കം

സാന്ത്വന വാരം ജില്ലയിൽ വൻ ഒരുക്കം

തൃശൂർ : എസ് വൈ എസ് ക്ഷേമ കാര്യ വിഭാഗത്തിന് കീഴിൽ ഫെബ്രുവരി ഒന്ന് മുതൽ ഏഴു വരെ സാന്ത്വന വാരം ആചരിക്കും. ഇതു സംബന്ധമായി രണ്ടു കേന്ദ്രങ്ങളിൽ ജില്ലാ ശില്പശാലകൾ സംഘടിപ്പിച്ചു. ആറു സോണുകളിൽ മാസ് ട്രൈനിംഗ് ക്യാമ്പുകൾ നടന്നു വരുന്നു. തൃശൂർ സോണിൽ കാളത്തോട് നടന്ന ക്യാമ്പിൽ പാലിയേറ്റീവ് വളണ്ടിയർ ക്യാപ്റ്റൻ വി ബാലരാമൻ മാസ്റ്റർ, കൈപ്പമംഗലം സോണിൽ പാലിയേറ്റീവ് ട്രെയ്നർ അക്ബർ അലി എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് ചേലക്കര സോണിൽ ചെറുതുരുത്തി വാദീ നൂറിൽ ക്യാമ്പ് നടക്കും.

ജില്ലയിലെ മുഴുവൻ യൂനിറ്റുകളിൽ നിന്നും പരിശീലനം ലഭിച്ച സാന്ത്വനം ക്ലബ്ബഅംഗങ്ങളാണ് സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഫെബ്രുവരി ഒന്നിന് സാന്ത്വന വിളംബര ജാഥ നടക്കും. രണ്ടിന് അവശതതയനുഭവിക്കുന്ന കിടപ്പു രോഗികളെ സന്ദർശിക്കും. അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കും. മൂന്നിന് സർക്കിൾ പരിധിയിൽ ആരോഗ്യ ബോധവത്കരണ യാത്ര സംഘടിപ്പിക്കും. നാലിന് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണവും 5,6 തിയ്യതികളിൽ യൂണിറ്റ് തലങ്ങളിൽ സാന്ത്വനം ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിക്കും. ഏഴിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ മുഴുവൻ വാർഡുകളിലേക്കും വെയ്സ്റ്റ് പിൻ നൽകും.

ഇതു സംബന്ധമായി ചേർന്ന ക്യാബിനറ്റിൽ സംഘടനാ പ്രസിഡന്റ് സിറാജുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എം എം ഇബ്രാഹിം സ്വാഗതവും ഷമീർ എറിയാട് നന്ദിയും പറഞ്ഞു.

https://www.facebook.com/islamicmediamission/

Please follow and like us:
Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close