സിറിയ വിഷയത്തിൽ ലോക മനസാക്ഷി ഉണരണം: പൊന്മള

സിറിയ വിഷയത്തിൽ ലോക മനസാക്ഷി ഉണരണം: പൊന്മള

സിറിയ വിഷയത്തിൽ ലോക മനസാക്ഷി ഉണരണം: പൊന്മള

മലപ്പുറം: സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന കിരാതമായ അക്രമങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണരണമെന്നും വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു. പിഞ്ചുമക്കളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് മനുഷ്യരാണ് അതിദാരുണമാംവിധം ദിനംപ്രതി പിടഞ്ഞുമരിക്കുന്നത്. രാസായുധപ്രയോഗമടക്കം ഭീതിതായകമായ അക്രമണങ്ങളാണ് അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നത്. എന്തിന്റെ പേരിലായാലും ഇത്തരം അക്രമ സംഭവങ്ങൾ അനുവദിക്കാനാകില്ല. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമില്ലെന്നും അക്രമങ്ങൾക്ക് അറുതി വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പൊന്മള കൂട്ടിച്ചേർത്തു. എസ്.വൈ.എസ് മലപ്പുറം സോൺ കമ്മിറ്റി സംഘടിപ്പിച്ച ആദർശ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ കഷ്ടതയനുഭവിക്കുന്നവരുടെ മോക്ഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്കും അദ്ദേഹം നേതൃത്വം നൽകി.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close