സമസ്ത: 22 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത:  22 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 22 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തിരണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്‍ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസറഗോഡ്, എന്നീ ജില്ലകളില്‍ നിന്നും തമിഴ്നാട്, അന്തമാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
#മലപ്പുറം: സി.എം.വലിയുല്ലാഹി മെമ്മോറിയല്‍ സുന്നി മദ്റസ പേങ്ങോട് പുതുക്കോട്, താജുല്‍ ഹുദാ സുന്നി മദ്റസ അട്ടത്തോട്-പനങ്ങാട്ടൂര്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ ചോലക്കരമാട്-അമ്പലവളവ്, ബദ്രിയ്യ സുന്നി മദ്റസ പുറമണ്ണൂര്‍,
#കോഴിക്കോട് : ബദ്രിയ്യ സെക്കണ്ടറി മദ്റസ ആയംകുളം -കണ്ണിപ്പറമ്പ്, സിറാജുല്‍ ഹുദാ മദ്റസ പുറ്റാംപൊയില്‍ ആയഞ്ചേരി, മൈന്‍റ്സ്കാപ്പ് വേള്‍ഡ് സ്കൂള്‍ മദ്റസ അറപ്പുഴ-പന്തീരാങ്കാവ്,
#പാലക്കാട:് താജുല്‍ ഉലമാ സുന്നി മദ്റസ അമ്പാഴക്കോട്-കോട്ടോപാടം, മിന്‍ഹാജുല്‍ ഹുദാ സുന്നി മദ്റസ പിലാത്തറ-ചുനങ്ങാട്,
#കണ്ണൂര്‍: അല്‍ ഫുര്‍ഖാന്‍ സ്റ്റഡി സെന്‍റര്‍ മദ്റസ കമ്പിത്തൂണ്‍-കിണവക്കല്‍,
#തൃശൂര്‍: നൂറുല്‍ ഉലമാ വെസ്റ്റ് ഫോര്‍ട്ട് മദ്റസ കാണാട്ടുകര,
#ആലപ്പുഴ: പി.എം.അബൂബക്കര്‍ ഉസ്താദ് മെമ്മോറിയല്‍ അല്‍ മദ്റസത്തുല്‍ ബര്‍ദലിയ്യ വേരുള്ളിഭാഗം,
#കൊല്ലം: റയ്യാന്‍ ഇസ്ലാമിക് പ്രി സ്കൂള്‍ ക്ലാപ്പന-വവ്വാക്കാവ്, മിസ്ബാഹുല്‍ ഉലും മദ്റസ കാടാഞ്ചിറ - കൊട്ടിയം, അല്‍ മദീന ഹോം ട്യൂഷന്‍ മദ്റസ വവ്വാക്കാവ്-കടത്തൂര്‍, തിരുവനന്തപുരം: മദ്റസത്തുല്‍ ജീലാനി പരുത്തിക്കുഴി-പൂന്തുറ, മദീനത്തുല്‍ ഉലും മദ്റസ പേരുമല-വെള്ളുമണ്ണടി, #കാസറഗോഡ്: നൂറുല്‍ ഇസ്ലാം മദ്റസ മുക്ലികണ്ഡം-എടനാട്, തമിഴ്നാട്: മമ്പഉല്‍ ഉലും ഹനഫി മദ്റസ എടക്കാട്-നീലഗിരി, ദാറുല്‍ ഹസനാത്ത് കന്തല്‍-നീലഗിരി, നഫീസത്തുല്‍ ഇസ്ലാം അറബിക് കോളേജ് മദ്റസ ഓള്‍ഡ് പോസ്റ്റാഫീസ്-നിലഗിരി, #അന്തമാന്‍: ഇമാദുല്‍ ഇസ്ലാം മദ്റസ കാലിക്കറ്റ് വില്ലേജ്-സൗത്ത് അന്തമാന്‍ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, സി.മുഹമ്മദ് ഫൈസി, എന്‍.അലി അബ്ദുല്ല, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും നന്ദിയും പറഞ്ഞു.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close