ആത്മബോധമില്ലാത്ത പ്രവർത്തനം നിരർത്ഥകം - കാന്തപുരം

ആത്മബോധമില്ലാത്ത  പ്രവർത്തനം നിരർത്ഥകം - കാന്തപുരം

ആത്മബോധമില്ലാത്ത പ്രവർത്തനം നിരർത്ഥകം – കാന്തപുരം

അസീസിയ്യ: ആത്മാവും ശരീരവും ഒരുമിച്ചാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. ജീവിതത്തിൽ സേവനസന്നദ്ധതയും ധാർമ്മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ആത്മാവിന്റെ പങ്കാളിത്വവും സാന്നിധ്യവുമില്ലാത്ത ഏത് പ്രവർത്തനങ്ങളും സേവനങ്ങളും വ്യഥയും നിരർത്ഥകവുമാണെന്നും അഖിലേന്ത്യാ സുന്നി ജംയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ കാന്തപുരം രിസാല സ്റ്റഡി സർക്കിൾ നാഷണൽ കമ്മറ്റിക്കുകീഴിലുള്ള ഹജ്ജ് വളണ്ടിയർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മിനയിലും ഹറം പരിസരങ്ങളിലും അസീസിയയിലുമായി ആയിരത്തിലധികം ആർ എസ് സി വളണ്ടിയർമാരാണ് ഈ വർഷം സേവനനിരതരായത്.
സാമൂഹ്യപ്രതിബദ്ധതയെ തകർക്കുന്ന രീതിയിൽ ഗ്രാമങ്ങൾ ഭിക്ഷാടന നിരോധിത മേഖലയാക്കി ആഘോഷിച്ചവർ മറ്റുള്ളവരുടെ കനിവിനു കാത്തുനിക്കേണ്ട കാഴ്ചയാണ് പിന്നീട് കാണാനായതെന്നും. ഭിക്ഷാടന നിരോധിതമേഖലകൾ ഉണ്ടാകുന്നത് എലിയെ പേട‌ിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്നും നന്മയെ തടയുന്ന ഒരു പ്രവർത്തനത്തിലും നാം പങ്കാളികളാവരുതെന്നും ചടങ്ങിൽ പങ്കെടുത്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി അഭിപ്രായപ്പെട്ടു.
ഡോ. അബ്ദുസലാം മുസ്‌ലിയാർ ദേവർശോല, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, നൂറുദ്ദീൻ സഖാഫി പുളിയം പറമ്പ്, സൽമാൻ വെങ്ങളം സംസാരിച്ചു, ഹബീബ് മാട്ടുൽ, അഷ്‌റഫ് മന്ന ശുകൂർ അലി ചെട്ടിപ്പടി, അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സംബന്ധിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close