പ്രളയ ദുരിതം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് സമഗ്രപദ്ധതി

പ്രളയ ദുരിതം:  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  എസ് വൈ എസ് സമഗ്രപദ്ധതി

പ്രളയ ദുരിതം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് സമഗ്രപദ്ധതി

കോഴിക്കോട്: പ്രളയദുരന്ത മേഖലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എസ് വൈ എസ് സമഗ്ര പദ്ധതി തയ്യാറാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ നേരിട്ട് രംഗത്തിറക്കിയുമാണ് ഇത് നടപ്പില്‍ വരുത്തുക. ഇതിന്റെ ഭാഗമായി കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്തും. വീട്ടില്‍ തിരികെയെത്തുന്നവര്‍ക്കും വീടില്ലാതെ ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്നവര്‍ക്കും ജീവിക്കാനാവശ്യമായ ഉപകരണങ്ങള്‍ കൈമാറുന്നതിനും ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പാക്കുന്നതിന് 500 പുതിയ വളണ്ടിയര്‍മാരെ രംഗത്തിറക്കും. ഇവര്‍ ഇന്ന് മുതല്‍ അഞ്ച് ദിവസം ദുരിത മേഖലകളില്‍ സേവനം ചെയ്യും. 500 സാന്ത്വനം വളണ്ടിയര്‍മാര്‍ വിവിധ ജില്ലകളില്‍ നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ്, അലൂമിനിയം ഫാബ്രിക്കേഷന്‍, പെയിന്റിംഗ് തുടങ്ങിയ സാങ്കേതിക കഴിവുള്ള വളണ്ടിയര്‍മാരെ കൂടി അടുത്ത ദിവസം ദുരിത മേഖലകളിലേക്ക് അയക്കാനും തീരുമാനിച്ചു. ശുചീകരണ യജ്ഞം നടത്തി വീടുകള്‍ വാസയോഗ്യമാക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. പ്രളയം ഏറെ നാശം വിതച്ച തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം തുടങ്ങിയ ജില്ലകളിലേക്കാണ് ഇവരെ അയക്കുന്നത്. രണ്ട് മേഖലകളായി തിരിച്ച് മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കള്‍ പ്രളയ ദുരിത പ്രദേശങ്ങളില്‍ നടത്തിയ പര്യടനത്തെ തുടര്‍ന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്. മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, മജീദ് കക്കാട്, സി പി സെയ്തലവി മാസ്റ്റര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. അബ്ദുല്‍ഹക്കീം അസ്ഹരി, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മജീദ് അരിയല്ലൂര്‍, എന്‍ജിനീയര്‍ അബ്ദുര്‍റഊഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നാളെ
കാലത്ത് പത്തിന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി, ക്ഷേമകാര്യ സെക്രട്ടറിമാരുടെ സ്‌പെഷ്യല്‍ സിറ്റിംഗ് കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ നടക്കും.

https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close