ICF-RSC ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവധിദിനങ്ങളില്‍ വിഭവസമാഹരണം

ICF-RSC ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവധിദിനങ്ങളില്‍ വിഭവസമാഹരണം

ICF-RSC ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവധിദിനങ്ങളില്‍ വിഭവസമാഹരണം

ദുബൈ: പ്രളയക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്ക് കൈത്താങ്ങുമായി ഈദ് അവധിദിനങ്ങളില്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്), രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകര്‍ വിഭവസമാഹരണം നടത്തി. യൂനിറ്റ്, സെക്ടര്‍ തലങ്ങളില്‍ സമാഹരിച്ച വിഭവങ്ങള്‍ നാട്ടിലേക്കയച്ചു. "സ്റ്റാന്‍ഡ് വിത്ത് കേരള" കാമ്പയിനില്‍ സമാഹരിച്ച ടണ്‍ കണക്കിനു വിഭവങ്ങള്‍ ദുബൈയിലെ പ്രമുഖ കാര്‍ഗൊ കമ്പനിയായ ഡി ആര്‍ കൊറിയറുമായി സഹകരിച്ചാണു നാട്ടിലെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തത്.
500 ല്‍ പരം വോളന്‍റിയര്‍മാര്‍ ആഘോഷ ദിനങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാഹരിച്ചതാണു ഈ വിഭവങ്ങളത്രയും. ശേഖരിച്ച വിഭവങ്ങള്‍ ദുബൈ മര്‍കസ് ആസ്ഥാനത്ത് സംഭരിച്ചു ഇനം തിരിച്ചു അഞ്ഞൂറോളം ബോക്സുകളിലായി നാട്ടിലേക്കയച്ചു. വിഭവ സമാഹരണത്തിനു ദുബൈയില്‍ വിപുലമായ സംവിധാനങ്ങളാണു ഒരുക്കിയത്. ദേര, ബര്‍ദുബൈ, കറാമ, അല്‍ ഖൂസ്, റാശിദിയ്യ, അവീര്‍, ഖിസീസ്, ഹോര്‍ അല്‍അന്‍സ്, സത്വ തുടങ്ങിയ ഏരിയകളില്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
കേരളത്തിലെ പ്രളയ ബാധിതമായ മുഴുവന്‍ ജില്ലകളിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സാന്ത്വനം ക്ലബ് മുഖേനയാണു സമാഹരിച്ച വിഭവങ്ങള്‍ വിതരണം ചെയ്യുക. കോഴിക്കോട് യൂത്ത് സെന്‍റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിയന്തിര സഹായവും ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ സമാഹരിച്ചു നല്കി.
യൂനിറ്റ്, സെക്ടര്‍ തലങ്ങളില്‍ സമാഹരിച്ച വിഭവങ്ങള്‍ ശേഖരിച്ചു നാട്ടിലെത്തിക്കുന്നതിനു ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി എഫ്, ആര്‍ എസ് സി സെന്‍ട്രല്‍ ഭാരവാഹികളായ അശ്റഫ് പാലക്കോട്, ഉസ്മാന്‍ കക്കാട്, ശംസുദ്ദീന്‍ പയ്യോളി, ഇസ്മാഈല്‍ കക്കാട്, ശമീര്‍ പി ടി, ഹുസ്നുല്‍ മുബാറക്, എഞ്ചിനിയര്‍ ഷഫീഖ്, ഇ കെ മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close