ദുരിതക്കയങ്ങളിൽ വിശ്രമമില്ലാതെ തിരൂർ സാന്ത്വന തീരം

ദുരിതക്കയങ്ങളിൽ വിശ്രമമില്ലാതെ തിരൂർ സാന്ത്വന തീരം

ദുരിതക്കയങ്ങളിൽ വിശ്രമമില്ലാതെ തിരൂർ സാന്ത്വന തീരം

തിരൂർ: ഈ മാസം 15 ന് പ്രളയക്കെടുതി തുടങ്ങിയതു മുതൽ ഇത് വരെ നിർത്താതെ സേവനം ചെയ്തു കൊണ്ടിരിക്കുന്ന തിരൂർ സാന്ത്വന തീരത്തിന് കീഴിലെ നൂറിലധികം വരുന്ന വളണ്ടിയർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച മാത്രകകളായി. പ്രളയം തുടങ്ങിയപ്പോൾ തന്നെ സജ്ജരായ വളണ്ടിയർമാർ വീടുകളിൽ വെള്ളം കയറിത്തുടങ്ങുമ്പോൾ തന്നെ രക്ഷാ പ്രവർത്തനം നടത്തിയതിനാൽ നിരവധി മനുഷ്യ ജീവനുകൾ രക്ഷിക്കാനായി.തിരൂർ, പൊന്നാനി മുനിസിപ്പാലിറ്റി ,മംഗലം,പുറത്തൂർ,തൃപ്രങ്ങോട്,നിറമരുതൂർ പഞ്ചായത്തുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം,കുടിവെള്ളം ,വസ്ത്രം, മരുന്ന് തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിലാണ് വിതരണം ചെയ്തത്. ദുരിത ബാധിതർ ക്യാംപുകളിൽ നിന്ന് വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ അവരുടെ വീടുകളും കിണറുകളും ശുചീകരിക്കാൻ വളണ്ടിയർമാർ സജ്ജരായിരുന്നു. 200 ലധികം വീടുകളും കിണറുകളുമാണ് ഇവർ ശുചീകരിച്ചത്.അവശ്യ വസ്ത്രങ്ങളും ഭക്ഷണവും വീടുകളിലെത്തിക്കുകയായിരുന്നു അടുത്ത ഘട്ടം.10000 ഭൿഷ്യ കിറ്റുകളാണ് ഇതിന്റെ ഭാഗമായി വിതരണം ചെയ്തത്.രക്ഷാ പ്രവർത്തനങ്ങൾക്കായി  പ്രാദേശിക ഭരണ കൂടത്തിനുള്ള ലൈഫ് ജാക്കറ്റുകൾ തഹസിൽദാർക്ക് ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി കൈമാറി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അരക്കോടി രൂപയാണ് സാന്ത്വന തീരം വകയിരുത്തിയത്.സാന്ത്വന തീരം വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രവർത്തനങ്ങൾ ക്ര്യത്യമായി ഏകോപിപ്പിച്ചത്. മലപ്പുറം ജില്ല എസ് വൈ എസിനു കീഴിൽ തിരൂർ, താനൂർ, കുറ്റിപ്പുറം സോണുകളിലെ വളണ്ടിയർമാർ തിരൂർ ജില്ല ആശുപത്രി കേന്ദ്രീകരിച്ചാണ് സാന്ത്വന തീരം തിരൂർ ചാപ്റ്റർ സേവനം സേവനം ചെയ്യുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സയ്യിദ് ജലാലുദ്ധീൻ അസ്ഹരി,അയ്യൂബ് താനാളൂർ, ജൈസൽ താനൂർ, അബ്ബാസ് കൂട്ടായി,കോയ താനാളൂർ,ഖാഇദ് പുത്തൻതെരു,നൗഷാദ് ഒഴൂർ, മൊയ്‌ദീൻ കുട്ടി സഅദി, യഹ്‌യ സഖാഫി, അൻവർ സാദത്ത്,ശരീഫ് സഅദി,ജംഷീർ കുറുവട്ടിശ്ശേരി,സിദ്ധീഖ് കൂട്ടായി,നിസാമുദ്ധീൻ താനാളൂർ, ബഷീർ കൊടുമുടി നേതൃത്വം നൽകി.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close