പ്രളയക്കെടുതി: സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ഇന്ന് (4/9/2018)

പ്രളയക്കെടുതി:  സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ഇന്ന് (4/9/2018)

പ്രളയക്കെടുതി: സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ഇന്ന് (4/9/2018)

മലപ്പുറം: സാന്ത്വനസ്പര്‍ശ്ശവുമായി ദുരന്തഭൂമിയില്‍ കയ്‌മെയ് മറന്നു പ്രവര്‍ത്തിച്ച സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകരെ എസ് വൈ എസ് അനുമോദിക്കുന്നു. ഇന്ന് വൈകുന്നേരം നാലു മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ വെച്ചാണ് മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃക സൃഷിച്ച സേവകന്മാരെ അനുമോദിക്കുന്നത്.
നൂറ്റാണ്ടിലെ ഏറ്റവുംവലിയ ദുരന്തത്തിനിരയായി സര്‍വവും നഷ്ടപ്പെട്ടവരെ ദുരന്തഭമിയിലെത്തി ആശ്വസിപ്പിക്കുകയും തകര്‍ന്നടിഞ്ഞ വീടും പരിസരവും വൃത്തിയാക്കുന്നതിലും മറ്റും ജില്ലയിലെ സാന്ത്വനം വളണ്ടിയര്‍മാര്‍ സംസ്ഥാനമൊട്ടാകെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് സീതി ക്കോയ തങ്ങൾ പ്രാർത്ഥന നടത്തും. പി വി അന്‍വര്‍ എം എല്‍ എ മുഖ്യാതിഥിയാവും. മലപ്പുറം പോലീസ് സുപ്രണ്ട് പ്രതിഷ്‌കുമാര്‍ ഐ പി എസ്, ഡെപ്യൂട്ടി കളക്ടര്‍ വി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിക ളാകും. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാർത്ഥന നടത്തും. മജീദ് കക്കാട്, എം അബൂബക്കർ മാസ്റ്റർ പടിക്കൽ, മാധ്യമ പ്രവർത്തകൻ ഷാജി എടക്കര, കെ.പി ജമാൽ, ഹസൈനാർ സഖാഫി കുട്ടശ്ശേരി പ്രസംഗിക്കും. സയ്യിദ് കെ.പി എച്ച് തങ്ങൾ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദ് മാസ്റ്റർ പറവൂർ, സാദിഖ് വെളിമുക്ക്, പി എം മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ, എൻ എം സ്വാദിഖ് സഖാഫി, ഇ.കെ. മുഹമ്മദ് കോയ സഖാഫി, വി പി എം ബശീർ പറവന്നൂർ, കരുവള്ളി അബ്ദു റഹിം, എ.പി ബശീർ ചെല്ലക്കൊടി, മുഹമ്മദ് ശരീഫ് നിസാമി മഞ്ചരി , ഹമ്മാദ് അബ്ദുല്ല സഖാഫി വിവിധ സംഘടനാ പ്രതിനിധികള്‍, ഐ സി എഫ്, ആർ എസ് സി നാഷണൽ കമ്മിറ്റി ഭാരവാഹികൾ സംബന്ധിക്കും. ഖത്തർ എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് വളണ്ടിയർമാർക്കുള്ള ഉപഹാരങ്ങൾ നൽകുന്നത്.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close