ഐ പി എഫ് റിഹാബിലിറ്റേഷൻ ക്യാമ്പ് സമാപിച്ചു

ഐ പി എഫ് റിഹാബിലിറ്റേഷൻ ക്യാമ്പ് സമാപിച്ചു

ഐ പി എഫ് റിഹാബിലിറ്റേഷൻ ക്യാമ്പ് സമാപിച്ചു

തിരൂർ: പ്രളയ ദുരിത ബാധിതർക്കായി രണ്ടു ദിവസങ്ങളിലായി പുറത്തൂർ ഗവ: ഹൈസ്‌കൂളിൽ സംഘടിപ്പിച്ച റിഹാബിലിറ്റേഷൻ ക്യാമ്പ് സമാപിച്ചു. ഐ പി എഫ് മലപ്പുറം റീജിണൽ ഘടകവും എസ് വൈ എസ് സാന്ത്വനതീരം തിരൂർ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്ലിനിക്,മരുന്ന് വിതരണം,കൗൺസിലിംഗ്, ഡോക്യുമെന്റ് റിക്കവറി അദാലത്ത്,ഇലട്രോണിൿ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള സർവീസ് സെന്റർ,ബോധവത്കരണം തുടങ്ങിയ പരിപാടികൾക്ക് അതാതു രംഗത്തെ വിദഗ്‌ധരാണ് നേതൃത്വം നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃക കാണിച്ച ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. വിവിധ സെഷനുകളിലായി അബൂബക്കർ പടിക്കൽ, കരുവള്ളി അബ്ദുറഹീം, ഡോ. ഹംസ അഞ്ചുമുക്കിൽ,തിരൂർ എസ് ഐ സുമേഷ്, പ്രൊഫ. അസീസ് ഹൈദരി, ബഷീർ കൂട്ടായി, ഡോ.അബ്ദുറഹീം ആട്ടീരി, രാമകൃഷ്ണൻ, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത് സൗദ, സലിം കക്കാടൻ, സ്കൂൾ പ്രിൻസിപ്പൽ ക്രിസ്തുദാസ്, ഉബൈദ് മാസ്റ്റർ, ഡോ.അബ്ദുൽ ഹകീം, ഡോ .ശരീഫ്, ഡോ.ശുഐബ് തങ്ങൾ, ഡോ. മുഹമ്മദ് ശരീഫ്, ഡോ. മൊയ്‌ദീൻ ശരീഫ്, ഡോ.ശംസുദ്ധീൻ,ഡോ.മുഹമ്മദ് ഖാസിം,ഡോ.ആഷിഖ്,ഡോ. റഊഫ്, ഡോ.ഇമ്രാൻസ്,ഡോ.അൻസാരി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഖലീൽ, അബ്ദുസ്സമദ് മുട്ടന്നൂർ, അസീസ് മീനടത്തൂർ, മൊയ്‌ദീൻ കോയ പാലക്കൽ, റഫീഖ് വൈലത്തൂർ, സകീർ നാളിശ്ശേരി,അബ്ബാസ് കൂട്ടായി, അയ്യൂബ് താനാളൂർ പങ്കെടുത്തു. ദുരിത ബാധിതരായ അഞ്ഞൂറിലധികം പേരാണ് ക്യാമ്പിലെത്തിയത്. 

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close