സമസ്ത ഉത്തര മേഖല ക്യാമ്പ് ബുധനാഴ്ച

സമസ്ത  ഉത്തര മേഖല ക്യാമ്പ്  ബുധനാഴ്ച

സമസ്ത ഉത്തര മേഖല ക്യാമ്പ് ബുധനാഴ്ച

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ സംഘടിപ്പിക്കുന്ന ഉത്തമേഖല പണ്ഡിത ക്യാമ്പ് ബുധനാഴ്ച കണ്ണൂരില്‍ നടക്കും. ഇസ്ലാമിക ദഅവത്തിന് നൂതന രീതിയും ശൈലിയും സ്വീകരിച്ച് പുതു തലമുറയെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വഴി നടത്തുന്നതിന് പണ്ഡിത ക്യാമ്പ് പദ്ധതികളാവിഷ്കരിക്കും.
മതപരിഷ്കരണ വാദികള്‍ സൃഷ്ടിക്കുന്ന വികല വിശ്വാസാചാരങ്ങളെ പ്രതിരോധിക്കുന്നതിന് ദീര്‍ഘകാല കര്‍മ്മ പദ്ധതികരട് ക്യാമ്പ് ചര്‍ച്ചചെയ്യും. നേരത്തെ നടന്ന മധ്യമേഖല ക്യാമ്പിലെയും അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണമേഖല ക്യാമ്പിലെയും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രസ്ഥാനത്തിന്‍റെ പുതിയ കര്‍മ്മ പദ്ധതി തയാറാക്കും.
കാലത്ത് 9.30-ന് കണ്ണൂര്‍ കാമ്പസാറിലെ ഹോട്ടല്‍ റെയിന്‍ബോ സൂട്ട് ഓഡിറ്റോറിയത്തില്‍ സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂലിന്‍റെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കമ്പോള്‍, സയ്യിദ് ഫള്ല്‍ കോയമ്മ എട്ടിക്കുളം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ച കഴിഞ്ഞ് നടക്കുന്ന സമാപന സെഷനില്‍ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖവി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അലവി സഖാഫി കൊളത്തൂര്‍ സംബന്ധിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 195 പ്രതിനിധികളാണ് ക്യാമ്പിലെ സ്ഥിരാംഗങ്ങള്‍.

https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close