സമസ്ത ഉത്തര മേഖല പണ്ഡിത ക്യാമ്പ് സമാപിച്ചു

സമസ്ത ഉത്തര മേഖല  പണ്ഡിത ക്യാമ്പ് സമാപിച്ചു

സമസ്ത ഉത്തര മേഖല പണ്ഡിത ക്യാമ്പ് സമാപിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ സംഘടിപ്പിച്ച ഉത്തര മേഖല പണ്ഡിത ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു.
ഇസ്ലാമിക ദഅവത്തിന് നൂതന രീതിയും ശൈലിയും സ്വീകരിച്ച് പുതുതലമുറയെ യഥാർഥ ഇസ്ലാമിക വിശ്വാസാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വഴി നടത്തുന്നതിന് ക്യാമ്പ് പദ്ധതികളാവിഷ്കരിച്ചു. മതപരിഷ്കരണ വാദികൾ സൃഷ്ടിക്കുന്ന വികല വിശ്വാസാചാരങ്ങൾ പ്രതിരോധിക്കുന്നതിന് ദീർഘകാല പദ്ധതി ചർച്ച ചെയ്യുകയും പ്രസ്ഥാനത്തിന്റെ പുതിയ കർമ്മ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു.
സുപ്രീം കോടതിയിൽ നിന്ന് സമീപ നാളുകളിൽ ഉണ്ടായ ചില വിധി പ്രസ്താവങ്ങൾ മത താത്പര്യങ്ങളെ ഹനിക്കുന്നതും സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയുയർത്തുന്നതുമാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു.
മത വിശ്വാസ സംബസമായ കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് വിശ്വാസി സമൂഹത്തെയും അവരുടെ നേതൃത്വത്തെയും മുഖവിലക്കെടുക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കഴിയേണ്ടതുണ്ട്. വിശ്വാസി സമൂഹത്തിന് വലിയ വേദന ഉണ്ടാക്കിയ സമീപ നാളുകളിലെ വിധി പ്രസ്താവങ്ങൾ പുന:പരിശോധിക്കാൻ പരമോന്നത കോടതി തയ്യാറാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
കണ്ണൂർ കാമ്പസാറിലെ ഹോട്ടൽ റെയിൻബോ സ്യൂട്ടിൽ നടന്ന ക്യാമ്പ് കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി, എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, അബു ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപളളി, പൊൻമള മൊയ്തീൻ കുട്ടി ബാഖവി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അലവി സഖാഫി കൊളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
മേഖല തലങ്ങളിൽ നടത്തിവരുന്ന രണ്ടാമത്തെ ക്യാമ്പാണ് കണ്ണൂരിൽ സമാപിച്ചത്. പ്രഥമ ക്യാമ്പ് ഇക്കഴിഞ്ഞ മൂന്നിന്ന് മലപ്പുറത്ത് നടന്നിരുന്നു. ദക്ഷിണ മേഖല ക്യാമ്പ് നവംമ്പർ ആദ്യവാരം കായംകുളത്ത് നടക്കും. ഉത്തരമേഖലാ ക്യാമ്പിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള 192 പണ്ഡിത പ്രതിനിധികളാണ് പങ്കെടുത്തത്.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ സ്വാഗതവും കെ എം അബ്ദുല്ലക്കുട്ടി ബാഖവി നന്ദിയും പറഞ്ഞു.

https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry
1

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close