പ്രളയരക്ഷാ ദുരിതാശ്വാസം: സുന്നി സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരം - ചെന്നിത്തല

പ്രളയരക്ഷാ ദുരിതാശ്വാസം: സുന്നി സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരം - ചെന്നിത്തല

പ്രളയരക്ഷാ ദുരിതാശ്വാസം: സുന്നി സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരം – ചെന്നിത്തല

ഹരിപ്പാട്: പ്രളയശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ ജനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ സമയത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രളയാനന്തരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുലും കാന്തപുരത്തിന്‍റെ നേതൃത്വത്തിലുള്ള സുന്നി സംഘടനകള്‍ നടത്തിയ ഇപെടലുകള്‍ സമൂഹത്തിനകെ മാതൃകയാണ്. പ്രളയക്കെടുതിയിലകപ്പെട്ടവരെ സഹായിക്കുന്നതില്‍ എസ് വൈ എസ് നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ജാതിമത ചിന്തകള്‍ക്ക് അതീതമായി കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസിനീയമാണെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കുള്ള പുനരധിവാസ സഹായ വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാദിതര്‍ക്ക് 10,000 രുപ ധനസഹായവും ഗൃഹോപകരമങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രുപയും വ്യാപാരികള്‍ക്ക് 10 ലക്ഷം രുപയും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദ്ധാനം നടപ്പാക്കണമെന്നും അദ്ദേഹം ഓര്‍മപെടുത്തി. എസ് വൈ എസ് പ്രളയാനന്തര പുനരുദ്ധാരണ പദ്ധതി പ്രകാരം 100 കുടുംബങ്ങള്‍ക്കുള്ള ഗൃഹോപകരണ വിതരണം എന്നിവയും വീല്‍ചെയര്‍, മറ്റ് സഹായ വിതരണവും യോഗത്തില്‍ വെച്ച് നടന്നു. കാല്‍ കോടിയോളം രുപയുടെ സഹായ വിതരണമാണ് ഇന്നലെ നടന്നത്. വീയപുരം ആതിരാ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്‍റ് യു എം ഹനിഫ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് ജെ യു ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയ ബാഫഖി തങ്ങള്‍ പ്രര്‍ഥന നടത്തി. എസ് വൈ എസ് ജില്ലാജനറല്‍ സെക്രട്ടറി പി എസ് മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി സ്വാഗതമാശംസിച്ചു. ജില്ലാ ക്ഷേമകാര്യ സെക്രട്ടറി എം എ ഷാഫി മഹ്ളരി ആമുഖ പ്രസംഗവും എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്‍ പ്രസാദ് കുമാര്‍, കാര്‍ത്തികപ്പള്ളി തഹിസില്‍ദാര്‍ പി ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനങ്ങള്‍ നിര്‍വ്വഹിച്ചു. എ തഹ മുസ്ലിയാര്‍ കായംകുളം, സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, ബി അനസ്, എസ് നസീര്‍, സൂര്യഷംസുദ്ദിന്‍, കെ എ മുസ്തഫ സഖാഫി, കെ എ ഹസന്‍ മുസ്ലിയാര്‍, എ സി അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ മജീദ് മുസ്ലിയാര്‍, ഷാഹു ആനാരി, അനാരി, അഹമ്മദ് കബീര്‍ വന്ദികപള്ളി, നെജീം മന്നാനി, ഹസന്‍കുട്ടി പതിയങ്കര, സുദീര്‍ കോയിക്കല്‍പടി, രവീന്ദ്രന്‍പള്ള ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ അനസ് വീയപുരം നന്ദി രേഖപ്പെടുത്തി.

https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close