സമസ്ത ട്രഷററെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുത്തു.

സമസ്ത  ട്രഷററെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുത്തു.

സമസ്ത ട്രഷററെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുത്തു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പുതിയ ട്രഷററായി പി.ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂരിനെയും വൈസ് പ്രസിഡണ്ടായി കൊല്ലം പി ഹൈദറൂസ് മുസ്ലിയാരെയും തെരഞ്ഞെടുത്തു. ഈയടുത്ത് മരണപ്പെട്ട കെ. പി ഹംസ മുസ്ലിയാര്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്. പുതിയ മുശാവറ അംഗങ്ങളായി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാരെയും(കാസര്‍ഗോഡ്) അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂരിനെയും (മലപ്പുറം)തെരഞ്ഞെടുത്തു.
ഇതുസംബന്ധമായി ചേര്‍ന്ന കേന്ദ്രമുശാവറ യോഗത്തില്‍ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close