സമസ്ത: 18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത:  18 മദ്റസകള്‍ക്ക് കൂടി  അംഗീകാരം നല്‍കി

സമസ്ത: 18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനെട്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്‍ററില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കാസറഗോഡ്, എന്നീ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
#മലപ്പുറം : മന്‍ബഉല്‍ ഖൈര്‍ സുന്നി മദ്റസ അഹ്ദലിയാ നഗര്‍ പള്ളിപ്പടി-പന്താരങ്ങാടി, ഹിദായ നഴ്സറി സ്കൂള്‍ പള്ളിക്കല്‍ ബസാര്‍-പള്ളിക്കല്‍, #കോഴിക്കോട് :മമ്പഉല്‍ ഹുദാ സുന്നി മദ്റസ അല്‍ഹുദാ നഗര്‍-ഥടഋ റോഡ്, #എറണാകുളം: നുസ്റത്തുല്‍ ഇസ്ലാം മദ്റസ കുന്നുംപുറം-ഫോര്‍ട്ട് കൊച്ചി, #ആലപ്പുഴ: റൗളത്തുല്‍ ഖുര്‍ആന്‍ മദ്റസ നാറകത്തറ ജംഗ്ഷന്‍-കുമാരപുരം, #കാസര്‍ഗോഡ് : സുബ്ലുസ്സലാം സുന്നി മദ്റസ പട്ടോളി- പെട്ടിക്കുണ്ട്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ ഉളുവാര്‍ - കിദൂര്‍, #കര്‍ണാടക: നൂറുല്‍ ഇസ്ലാം മദ്റസ ഹെന്നെബൈല്‍ - ഹൊസങ്കടി ഉഡുപ്പി, ഹസ്റത്ത് സയ്യിദ് ഫത്താഹ് മദ്റസ സസിഹിത്ളു - ദക്ഷിണകന്നഡ, അല്‍ റസ്വിയ മദ്റസ കെപ്പു-കടബ ദക്ഷിണകന്നഡ, മദ്റസാ ഇ ഫൈസാന്‍ ഇ ഹസ്റത്ത് ഖാജാ ഖരീബ് നവാസ് മൈസൂര്‍, ജാമിഅ നാദിയ ഖത്തൂന്‍ ഇസ്മാഈല്‍ നഗര്‍-ബനാശങ്കറി 2ിറ സ്റ്റേജ്, #തമിഴ്നാട്: സിറാജുല്‍ ഹുദാ മദ്റസ കഞ്ഞിപ്പള്ളി - ഏര്‍വാടി ദര്‍ഗ രാമനാട്, ഉത്തര്‍പ്രദേശ്: മദ്റസാ ജാമിഅ ഫാത്തിമ ഗുംസാനി-സാമ്പാല്‍, മദ്റസാ അഹ്ലേ സുന്നത്ത് ദാറുല്‍ ഉലും മെഹ്ബൂബിയ ശാഫി നഗര്‍-ഭിലാരി മൊറാദാബാദ്, ജാമിഅത്തുല്‍ ഹിന്ദ് അഹ്ലേ സുന്നത്ത് റുസ്ത്താന്‍ നഗര്‍ ഭിലാരി മൊറാദാബാദ്, മദ്റസാ സാബിഅ ദിയാഉല്‍ ഇസ്ലാം ഗോപിവള-മൊറാദാബാദ്, #യു.എ.ഇ : മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ ഫോര്‍ മെമ്മൊറൈസേഷന്‍ റാശിദിയ-ദുബൈ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ.കെ.എം.എ.റഹിം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്ഖൂബ് ഫൈസി, വി.എം.കോയ മാസ്റ്റര്‍, ഡോ.പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, പി.സി.ഇബ്രാഹീം മാസ്റ്റര്‍, കെ.കെ.മുഹമ്മദ് കുട്ടി മുസ്ലിയാര്‍, പി.അലവി ഫൈസി കൊടശ്ശേരി, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, കെ.എ.മുഹമമദ് അലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, കെ.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ആലുവ, ആത്തൂര്‍ സഅദ് മുസ്ലിയാര്‍, കെ.പി.കമാലുദ്ദീന്‍ മുസ്ലിയാര്‍, എന്‍.എ.അബ്ദുറഹ്മാന്‍ മദനി ജപ്പു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും കെ.എം.എ.റഹീം നന്ദിയും പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close