സുന്നിവോയ്സ് കാമ്പയിന്‍: ശില്‍പശാല ഡിസംബര്‍ എട്ടിന്

സുന്നിവോയ്സ് കാമ്പയിന്‍: ശില്‍പശാല ഡിസംബര്‍ എട്ടിന്

സുന്നിവോയ്സ് കാമ്പയിന്‍: ശില്‍പശാല ഡിസംബര്‍ എട്ടിന്

കോഴിക്കോട്:മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രചാരണവും വായനക്കാരുമുള്ള വായനാവൃന്ദമുള്ള സുന്നിവോയ്സ് ദ്വൈവാരികയുടെ പ്രചാരണം ലക്ഷ്യമാക്കി വിപുലമായ കാമ്പയിന്‍ ആചരിക്കാന്‍ പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
'മലയാളിയുടെ ആദര്‍ശവായന' എന്ന ശിര്‍ഷകത്തില്‍ ആദര്‍ശവായന രംഗത്ത് പുതി അരലക്ഷം വരിക്കാരെ അണിചേര്‍ക്കുക എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികള്‍ യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ജില്ല ഘടകങ്ങളുടെ നേതൃത്വത്തില്‍ കാമ്പയിനിന്‍റെ ഭാഗമായി നടപ്പിലാക്കും. കാമ്പയിനിന്‍റെ മുന്നൊരുക്ക ശില്‍പശാല സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളില്‍ ഈ മാസം എട്ടിന് ശിനിയാഴ്ച നടക്കും. ജില്ല, സോണ്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ദഅ്വ കാര്യ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് ശില്‍പശാല പ്രതിനിധികള്‍.
ഉച്ചക്ക് രണ്ട് മണിക്കാരംഭിക്കുന്ന ശില്‍പശാലയില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നുള്ളവര്‍ പയ്യന്നൂരിലും വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ കോഴിക്കോട് സമസ്ത സെന്‍ററിലും മലപ്പുറം, നീലഗിരി, പാലക്കാട് ജില്ല പ്രതിനിധികള്‍ മലപ്പുറം വാദീസലാമിലുമാണ് പങ്കെടുക്കുക. തൃശൂര്‍ എറണാകുളം ജാമിഅ അശ്അരിയ്യയിലും പങ്കെടുക്കും. കായംകുളത്ത് നടക്കുന്ന ശില്‍പശാലയില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രതിനിധികളും പാരിപ്പള്ളി ശില്‍പശാലയില്‍ കൊല്ലം, തിരുവനന്തപുരം ജില്ല പ്രതിനിധികളും പങ്കെടുക്കും.
സയ്യിദ് ത്വാഹ സഖാഫി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, സി.പി സൈതലവി, മജീദ് കക്കാട്, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, റഹ്മത്തുല്ല സഖാഫി എളമരം, ഡോ.എ.പി അബ്ദുല്‍ ഹകിം അസ്ഹരി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, തുടങ്ങിയവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close