കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാനമിറങ്ങല്‍ എസ് വൈ എസ് വിജയാരവം നാളെ (ബുധന്)

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാനമിറങ്ങല്‍ എസ് വൈ എസ് വിജയാരവം നാളെ (ബുധന്)

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാനമിറങ്ങല്‍ എസ് വൈ എസ് വിജയാരവം നാളെ (ബുധന്)

മലപ്പുറം: റണ്‍വേ നവീകരണത്തിന്റെ പേരില്‍ റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനസ്ഥാപിച്ചതില്‍ സന്തോഷമറിയിച്ച് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 5 ന് നാളെ (ബുധന്) വിജയാരവം നടത്തും. സാധാരക്കാരായ പ്രവാസികളുടെയും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെയും ഏറെ നാളത്ത കാത്തിരിപ്പിനൊടവിലാണ് കരിപ്പൂരിന് വീണ്ടും ചിറക്മുളക്കുന്നത്. ഒരു പറ്റം സ്വാര്‍ത്ഥ ലോബിളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഏറെ പ്രശസ്തവും ലാഭകരവുമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ തകര്‍ക്കുന്നതിനെതിരെ എസ് വൈ എസടക്കമുള്ള വിവിധ സംഘടനകള്‍ വ്യാപകമായ പ്രതിഷേധമാണുയര്‍ത്തിയത്.
ഉത്തരവാദപെട്ടവര്‍ പോലും നിസ്സംഗത കാണിച്ചയവസരത്തിലാണ് എസ് വൈ എസ് ആഭിമുഖ്യത്തില്‍ 'കരിപ്പുരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല' എന്ന ശീര്‍ഷകത്തില്‍ മൂന്നുമാസം നീണ്ട കാമ്പയിന്‍ നടത്തിയത്. ആയിരക്കണക്കിനാളുകളില്‍ നിന്നുള്ള ഒപ്പുശേഖരണം, ഓണ്‍ലൈന്‍ പരാതി സമര്‍പ്പണം, 115 സര്‍ക്കിളുകളില്‍ പ്രതിരോധ സംഗമങ്ങള്‍, സോണ്‍ തലങ്ങളില്‍ പ്രചാരണ ജാഥകള്‍, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള നിവേദനം സമര്‍പ്പിക്കല്‍, എയര്‍പോര്‍ട്ട് സംരക്ഷണ ദിനാചരണം തുടങ്ങി വിവിധ സമരപരിപാടികള്‍ കാമ്പിയിന്‍ ഭാകമായി സംഘടിപ്പിച്ചു. 2016 നവ. 3ന് നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. തുടര്‍ന്ന് മലബാര്‍ ഡവലപ്മെന്റ് ഫോറം (എം ഡി എഫ് ) വുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പ്രവര്‍ത്തിക്കുകയും ഹജ്ജ് എംപാര്‍ക്കേഷന്‍ തിരികെ ലഭിച്ചതില്‍ ആഹ്ലാദിച്ച് കൊണ്ടോട്ടിയില്‍ അഭിനന്ദനസംഗമവും നടത്തി.
രാവിലെ 10 മണിക്ക് എയര്‍പോര്‍ട്ട് മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന വിജയാരവത്തില്‍ പ്രവാസികളടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും. ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. ഐ സി എഫ് നേതാക്കള്‍ പരിപാടിയെ അഭിസംബേധന ചെയ്യും.ദഫ്, അറബന മുട്ടുകളുമായാണ് യാത്രക്കാരെ വരവേല്‍ക്കുക.
ജനകീയ ചെറുത്തു നില്‍പിലൂടെ കരിപ്പൂരിനെ വിണ്ടെടുക്കാന്‍ പ്രയത്നിച്ച മുഴുവാനുകള്‍ക്കുമുള്ള സന്തോഷ പ്രകടനമായാണ് എസ് വൈ എസ് ജില്ലാ ക്മ്മിറ്റി ആഭിമുഖ്യത്തില്‍ വിജയാരവം നടത്തുന്നത്.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close