കര്‍മ്മ രംഗത്തെ പുതിയ കാല്‍വെപ്പുമായി എസ് വൈ എസ് സംസ്ഥാന ശില്‍പശാല നാളെ (ശനി)

കര്‍മ്മ രംഗത്തെ  പുതിയ കാല്‍വെപ്പുമായി എസ് വൈ എസ് സംസ്ഥാന ശില്‍പശാല  നാളെ (ശനി)

കര്‍മ്മ രംഗത്തെ പുതിയ കാല്‍വെപ്പുമായി എസ് വൈ എസ് സംസ്ഥാന ശില്‍പശാല നാളെ (ശനി)

കോഴിക്കോട്: സംഘടനയുടെ അടിസ്ഥാന ഘടകമായ യൂണിറ്റുകളില്‍ പുതിയ നേതൃത്വം സാരഥ്യമേറ്റെടുത്ത പാശ്ചാത്തലത്തില്‍ സേവന രംഗത്ത് പുതിയ കാല്‍വെപ്പുകള്‍ക്ക് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പദ്ദതികളാവിഷ്കരിച്ചു.
പുതിയ പദ്ധതി പ്രയോഗ വല്‍ക്കരണത്തിന്‍റെ മുന്നോടിയായി യൂണിറ്റ്, സര്‍ക്കിള്‍ തലങ്ങളില്‍ 2019 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ക്യാമ്പുകളും പ്രവര്‍ത്തക സംഗമങ്ങളും സംഘടിപ്പിക്കും.
ആദര്‍ശ വായന രംഗത്ത് പുതിയ അരലക്ഷം വരിക്കാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 15-മുതല്‍ ജനുവരി 31-വരെ സുന്നിവോയ്സ് പ്രചാരണ കാലമായി ആചരിക്കും.
പ്രവര്‍ത്തകരുടെ ആദര്‍ശ, ആത്മീയ പഠനം മുന്‍നിര്‍ത്തി നിശ്ചത പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി ബുക്ടെസ്റ്റുകളും സംഘടിപ്പിക്കും.
പൂര്‍ത്തീകരിച്ച യൂണിറ്റ് കൗണ്‍സിലുകളുടെ വിലയിരുത്തലും നടന്നുവരുന്ന സര്‍ക്കിള്‍ പുന:സംഘടന പുരോഗതിയും സോണ്‍, ജില്ല കൗണ്‍സിലുകളുടെ സംഘാടനവും ശില്‍പശാലയില്‍ ചര്‍ച്ചചെയ്യും.
പുതിയ കര്‍മ്മ പദ്ധതിയുടെ വിശദമായ പഠനവും സുന്നിവോയ്സ് പ്രചാരണ കാമ്പയിന്‍ പദ്ധതി ചര്‍ച്ചയും ശില്‍പശാലയില്‍ നടക്കും.
ജില്ല, സോണ്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ദഅ്വ കാര്യ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് ശില്‍പശായിലെ പ്രതിനിധികള്‍
നാളെ (ശനി) ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്ക് സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന ശില്‍പശാലക്ക് സംസ്ഥാന സാരഥികളായ സയ്യിദ് ത്വാഹ സഖാഫി, മജീദ് കക്കാട്, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, റഹ്മത്തുല്ല സഖാഫി എളമരം, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
എട്ടിക്കുളം താജുല്‍ ഉലമ നഗര്‍, കോഴിക്കോട് സമസ്ത സെന്‍റര്‍, മലപ്പുറം വാദീസലാം, എറണാകുളം ജാമിഅ അശ്അരിയ്യ, ആലപ്പുഴ മഹ്ദലിയ്യ, പാരിപ്പള്ളി ജൗഹരിയ്യ എന്നീ ആറുകേന്ദ്രങ്ങളിലാണ് ശില്‍പശാല.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close