സമസ്ത : ദക്ഷിണ മേഖല പണ്ഡിത ക്യാമ്പിന് അന്തിമ രൂപമായി

സമസ്ത :  ദക്ഷിണ മേഖല  പണ്ഡിത ക്യാമ്പിന്  അന്തിമ രൂപമായി

സമസ്ത : ദക്ഷിണ മേഖല പണ്ഡിത ക്യാമ്പിന് അന്തിമ രൂപമായി

കോഴിക്കോട് : ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനരംഗത്ത് മത പണ്ഡിതരെ സജ്ജരാക്കുന്നതിന് വേണ്ടി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സംവിധാനിച്ച ദക്ഷിണ മേഖല പണ്ഡിത ക്യാമ്പിന് അന്തിമ രൂപമായി
കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന കേരള ഉലമാ കോണ്‍ഫറന്‍സ് അംഗീകരിച്ച കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഉത്തര, മധ്യമേഖല ക്യാമ്പുകള്‍ ഇതിനകം പൂര്‍ത്തീയായി. ജില്ല മുശാവറ അംഗങ്ങള്‍ക്കു പുറമെ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതരും പങ്കെടുക്കുന്ന ക്യാമ്പില്‍ വിശ്വാസം, കര്‍മ്മം, ആത്മീയം എന്നീ വഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കൂം.
ഈ മാസം 12 ബുധനാഴ്ച്ച കായംകുളം ടി. എ . കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ക്യാമ്പില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം എന്നീ ജില്ലകളില്‍ നിന്നായി 215 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കാലത്ത് ഒമ്പത് മണിക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷന്‍ പി. എ ഹൈദറൂസ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂര്‍, ത്വാഹ മുസ്ലിയാര്‍ കായംകുളം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close