മലബാർ, മഖ്ദൂം, അദ്കിയ മനുഷ്യ സങ്കൽപ്പത്തെക്കുറിച്ചുള്ള പുനരാലോചനകൾ.

മലബാർ,  മഖ്ദൂം,  അദ്കിയ  മനുഷ്യ സങ്കൽപ്പത്തെക്കുറിച്ചുള്ള പുനരാലോചനകൾ.

മലബാർ, മഖ്ദൂം, അദ്കിയ മനുഷ്യ സങ്കൽപ്പത്തെക്കുറിച്ചുള്ള പുനരാലോചനകൾ.

'മലബാർ, മഖ്ദൂം, അദ്കിയ കോൺടോർസ് ഓഫ് ദി ഹ്യൂമൺ ' എന്ന പ്രമേയത്തിൽ മഅ്ദിൻ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മഅ്ദിൻ വൈസനിയം പരിപാടികളോട് അനുബന്ധിച്ച് അക്കാദമിക് സെമിനാർ സംഘടിപ്പിക്കുന്നു. മലബാർ ചരിത്രത്തെയും സംസ്കാരത്തെയും സംബദ്ധിച്ചുള്ള ചരിത്രാവതരണങ്ങൾ, അറിവും അനുഭവവും കേരളീയ മാതൃകകളിലേക്ക് പകർന്ന മഖ്ദൂം പാരമ്പര്യത്തെക്കുറിച്ചുള്ള ആലോചനകൾ/ ചർച്ചകൾ സാധ്യമാക്കുന്ന സെമിനാറിൽ സൈനുദ്ദീൻ മഖ്ദൂം കബീർ രചിച്ച (റ ) ' ഹിദായത്തുൽ അദ്കിയ ഇലാ ത്വരീഖിൽ ഔലിയ ' എന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥത്തെയാണ് കേന്ദ്ര പ്രമേയമാക്കുന്നത് .

മനുഷ്യനെ സംബന്ധിച്ചുള്ള പഠനങ്ങളിൽ ആധുനികതയും ഭൗതികതയും ഉൽപാദിപ്പിക്കുന്ന സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വിപരീത ദിശയിലാണ് ഇസ്‌ലാമിന്റെ താത്വിക നിരീക്ഷണങ്ങൾ നിലകൊള്ളുന്നത്. ഇഹ ലോക നിർമിതികളുടെ ഉപഭോഗ സൗകര്യം മനുഷ്യന് നൽകപ്പെട്ടെങ്കിലും അതിന്റെ പരമാധികാരം അവനിൽ നിക്ഷിപ്തമല്ല. ഈ ലോകത്തുള്ള ഭൗതിക സംവിധാനങ്ങളെയല്ല മനുഷ്യൻ ലക്ഷ്യമിടുന്നത് . താൽകാലിക സജ്ജീകരണങ്ങൾക്കപ്പുറം ശാശ്വത ലോകത്തിന്റെ സാർത്ഥക തുടർച്ചയിലേക്കാണ് യഥാർത്ഥ മനുഷ്യ ബോധ്യങ്ങൾ കേന്ദ്രീകരിക്കുന്നത് . മതാത്മകതയി നിന്ന് വ്യതിചലിച്ച ഭൗതിക ദർശനങ്ങളെയും സൈദ്ധാന്തിക തലങ്ങളെയും തസവ്വുഫ് അപനിർമിക്കുന്നു. കാർട്ടീഷ്യൻ ആധുനികതയുടെ മനുഷ്യൻ എന്ന സങ്കൽപ്പത്തെ ഇസ്‌ലാം അപനിർമിക്കുന്നത് ഏതു രൂപത്തിലാണെന്നാണ് അദ്കിയ എന്ന ഗ്രന്ഥത്തെ മുൻ നിറുത്തി നാം ആലോചിക്കുന്നത്. ആധുനികതയാണ് പടിഞ്ഞാറിന് 'അപരലോകത്തിനു'മുകളി വംശീയവും വിവേചനാത്മകവുമായ അധികാരത്തെ സാധ്യമാക്കുന്നത്. അത് മനുഷ്യനെ നിർണിത കാറ്റഗറികളിലേക്ക് ചുരുക്കുകയും അവനിൽ അന്തർലീനമായ പൊട്ടൻഷ്യലുകളെ ഹനിക്കുകയും ചെയ്യുന്നു. അങ്ങനെ കാറ്റഗറികളിലേക്ക് ഫിക്‌സ് ചെയ്യുക എന്നത് അധികാരത്തിനു നിർബന്ധമായ ഒരു ഘടകമാണ്. ആധുനികതയുടെ 'മനുഷ്യൻ', മുതലാളിത്ത വ്യവഹാരങ്ങളിലെ 'രാജ്യ'പുരോഗതിക്കു വേണ്ടി / ക്കേണ്ട ഒന്നാണ് . എന്നാൽ , തസവ്വുഫിലെ മനുഷ്യൻ നിർണയാതീതവും അനിശ്ചിതവുമാണ്. അത് ലക്ഷ്യമാക്കുന്നത് അല്ലാഹുവിനെയാണ്. ആ അർത്ഥത്തിൽ തസവ്വുഫ് ആധുനികതയുടെ വിമർശമാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ രചിച്ച അദ്കിയ, തസവ്വുഫിന്റെ ലളിതവും സുന്ദരവുമായ ഒരു ആവിഷ്‌കാരമാണ്. ഹിദായത്തുൽ അദ്കിയ എന്ന നാമത്തി തന്നെ മനുഷ്യൻ എന്നതിനെ സംബന്ധിച്ച ഇസ്‌ലാമിന്റെ ധാരണ അന്തർലീനമാണ്. ഭൗതിക വാദങ്ങൾ മേധാവിത്വം സൃഷ്ടിക്കുന്ന പുതിയ വായനകളിൽ യൂറോ കേന്ദ്രീകൃത പാരമ്പര്യത്തിന്റെ കാഴ്ചപ്പാടുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വിധം ധൈഷണികവും അതിവിശിഷ്ടവുമായ മറ്റൊരു ലോകത്തെ നിർവചിക്കുകയാണ് ഈ സൂഫീ കൃതി. ലോക തലത്തിൽ വിവിധ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഈ രചനയുടെ പശ്ചാത്തലത്തിൽ നിന്ന് സൂക്ഷ്മവും വ്യത്യസ്തവുമായ ആലോചനകളാണ് പ്രതീക്ഷിക്കുന്നത്. മഅദിൻ അക്കാദമി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് & കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയറുമായി സഹകരിച്ചാണ് അക്കാദമിക് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് .

ഡേറ്റ് : ഡിസംബർ 20 വ്യാഴം
ടൈം : 9 AM മോണിംഗ്
*വെന്യൂ : ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ച് , ' കാലിക്കറ്റ് യൂണിവേഴ്സിറ്റി .

രജിസ്ട്രേഷൻ & കൂടുതൽ വിവരങ്ങൾ
വിളിക്കുക : 8089896313.

Reading Athkeya: Tasawwuf and the ‘Human’

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close