സമസ്ത: 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത:  12 മദ്റസകള്‍ക്ക് കൂടി  അംഗീകാരം നല്‍കി

സമസ്ത: 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പന്ത്രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്‍ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
#തൃശൂര്‍ : ഗ്രീന്‍ ക്രസന്‍റ് പബ്ലിക് സ്കൂള്‍ മുരിക്കുങ്ങല്‍, #പാലക്കാട്: മിന്‍ഹാജുല്‍ ഹുദാ മദ്റസ പുലിയാനംകുന്ന് ചളവറ, ബദ്രിയ്യ മദ്റസ വെങ്ങന്നൂര്‍ - ആലത്തൂര്‍, #കര്‍ണാടക: സയ്യദാ ഹജനി ആയിശ അറിബിക് സ്കൂള്‍ ബൈന്തൂര്‍-യോജന നഗര്‍-ഉഡുപ്പി , #ഡല്‍ഹി: മദ്റസ ഗുല്‍സാനെ റസാ ചാന്ദനി ചൗക്, മദ്റസാ ഫൈസാനെ ബറകാത്ത് മധന്‍പുര്‍, #ഉത്തര്‍ പ്രദേശ് : മദ്റസാ ഗൗസിയ മദീനത്തുല്‍ ഉലും ഇലൈഞ്ചിപുര്‍- ഗാസിയാബാദ്, ഗുല്‍ഷാനെ റസൂല്‍ മദ്റസ ബഹൈരി-ബാരെല്ലി, മദ്റസ ജാമിഅ ഫാത്തിമ ഗുംസാനി സംബല്‍, മദ്റസ അഹ്ലെ സുന്നത്ത് ദാറുല്‍ ഉലും മെഹ്ബൂബിയ ശാഫി നഗര്‍ ബിലാരി-മൊറാദാബാദ്, ജാമിഅത്തുല്‍ ഹിന്ദ് അഹ്ലെ സുന്നത്ത് റുസ്താന്‍ നഗര്‍ ബിലാരി- മൊറാദാബാദ്, മദ്റസാ സാബിയ ദൈഉല്‍ ഇസ്ലാം ഗോപിവള- മൊറാദാബാദ് എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ.കെ.എം.എ.റഹിം, എന്‍.അലി അബ്ദുല്ല, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, വി.എം.കോയ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും കെ.എം.എ.റഹീം നന്ദിയും പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close