സമസ്ത : പണ്ഡിത ക്യാമ്പ് സമാപിച്ചു

സമസ്ത : പണ്ഡിത ക്യാമ്പ്  സമാപിച്ചു

സമസ്ത : പണ്ഡിത ക്യാമ്പ് സമാപിച്ചു

കായംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച ദക്ഷിണ മേഖല പണ്ഡിത ക്യാമ്പ് സമാപിച്ചു.
ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് പണ്ഡിതന്‍മാര്‍ കാലത്തിന്‍റെ ചുവരെഴുത്തുകള്‍ക്കനുസരിച്ച് പുതിയ ശൈലിയും രീതിയും സ്വീകരിച്ച് മുന്നേറുന്നതിന് ക്യാമ്പ് പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു.
എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത് പ്രതിനിധികള്‍ പങ്കെടുത്തു. കര്‍മ ശാസ്ത്രം, വിശ്വാസം, ആത്മീയം എന്നീ സെഷനുകളില്‍ ചര്‍ച്ചകള്‍ നടന്നു. വൈജ്ഞാനിക രംഗത്ത് പുതിയ മുന്നറ്റങ്ങള്‍ക്കായി ജില്ലാ തലങ്ങളില്‍ പണ്ഡിത സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പി.എ ഹൈദ്രോസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എഛ് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുല്‍ നാസിര്‍ അഹ്സനി ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. ത്വാഹ മുസ്ലിയാര്‍ കായംകുളം സ്വാഗതവും അബ്ദുസ്സലാം സഖാഫി മുട്ടം നന്ദിയും പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close