എസ് എസ് എഫ് സംസ്ഥാന കാമ്പസ് ക്യാമ്പ് മഅദിനില്‍ സമാപിച്ചു

എസ് എസ് എഫ് സംസ്ഥാന  കാമ്പസ് ക്യാമ്പ്  മഅദിനില്‍ സമാപിച്ചു

എസ് എസ് എഫ് സംസ്ഥാന കാമ്പസ് ക്യാമ്പ് മഅദിനില്‍ സമാപിച്ചു

മലപ്പുറം: എസ്. എസ്. എഫ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് സമാപിച്ചു. മഅദിന്‍ എഡ്യുപാര്‍ക്കില്‍ നടന്ന ക്യാമ്പില്‍ കേരളത്തിലെ ഇരുനൂറോളം ക്യാമ്പസുകളില്‍ നിന്നായി 450 പ്രതിനിധികള്‍ പങ്കെടുത്തു. 2019-20 കാലയളവിലെ ജില്ല, ഡിവിഷന്‍, കാമ്പസ് യൂണിറ്റ് സാരഥികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദര്‍ശം, ആരോഗ്യം, സംഘാടനം, സാന്ത്വനം, മത്സരം, പഠനം, ആത്മീയം, ചിന്തനം തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ് മുഹമ്മദ് ശൗക്കത്ത് ബുഖാരി കാശ്മീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സിക്രട്ടറി എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സിക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, എം.അബ്ദുല്‍ മജീദ്, കെ.അബ്ദുല്‍ കലാം, അബ്ദു റശീദ് നരിക്കോട്, നൗഫല്‍ മഞ്ചേരി, റഫീഖ് നിലമ്പൂര്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close