മൃതശരീരങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കണം - എസ് വൈ എസ്

മൃതശരീരങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കണം -  എസ് വൈ എസ്

മൃതശരീരങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കണം – എസ് വൈ എസ്

മലപ്പുറം: ഗള്ഫ് നാടുകളില് മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരങ്ങള് നാട്ടില് കൊണ്ടു വരുന്നതിന് മൃതശരീരം തൂക്കി വിമാന കൂലി നിശ്ചയിക്കുന്ന നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ സിംഹഭാഗവും നാടും വീടും വിട്ട് ജോലി ചെയ്യുന്ന പ്രവാസികള്, രാജ്യത്തിന്റെ ആളോഹരി വരുമാനം വര്ദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്ത്തുന്നതിനും വലിയ പങ്കാണ് വഹിക്കുന്നത്. ഇത്തരത്തില് ജീവ ത്യാഗം ചെയ്യുന്ന പ്രവാസികളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്ത്തനങ്ങളില് നിന്ന് എയര്ഇന്ത്യ വിട്ടു നില്ക്കണം. വിദേശ രാജ്യങ്ങളില് നിന്നും മരണപ്പെടുന്ന പൗരന്മാരുടെ മൃതദേഹങ്ങള് തികച്ചും സൗജന്യമായാണ് പല കിഴക്കനേഷ്യന് രാജ്യങ്ങളും നാട്ടിലെത്തിക്കുന്നത്. ഇന്ത്യ ഈ രീതി മാതൃകയാക്കണം. പ്രവാസികളില് നിന്നും വിവിധ പേരുകളില് ഈടാക്കുന്ന പണം, ഇതിനായി ഉപയോഗിക്കണമെന്നും യോഗം അഭ്യര്ത്ഥിച്ചു.

ഈ വിഷയത്തില് അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി ശ്രീ രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ്, വ്യോമയാന മന്ത്രി ശ്രീ സുരേഷ് പ്രഭു, എയര് ഇന്ത്യ ചെയര്മാന് ശ്രീ പ്രദീപ് സിംഗ് ഖരോള എന്നിവര്ക്ക് നിവേദനം സമര്പ്പിച്ചു. കൂടാതെ പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി, വ്യോമയാന മന്ത്രി എന്നിവര്ക്ക് സംഘടനയുടെ ഗള്ഫ് ഘടകമായ ഐ സി എഫ് അര ലക്ഷം ഇ-മെയില് സന്ദേശവും, ആയിരം നിവേദനവും അയക്കന്നുണ്ട്.

യോഗത്തില് സയ്യിദ് സ്വലാഹുദ്ദീന് ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര് പടിക്കല്, അലവി ഹാജി പുതുപ്പറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്, ഇ കെ മുഹമ്മദ് കോയ സഖാഫി, എന് എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഹസൈനാര് സഖാഫി കുട്ടശേരി, കെ പി ജമാല് കരുളായി, ബശീര് ചെല്ലക്കൊടി, കരുവള്ളി അബ്ദുറഹീം, മുഹമ്മദ് ബശീര്പറവന്നൂര് സംബന്ധിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close