എസ് എസ് എഫ് (SSF) ദേശീയ യാത്ര ഹിന്ദ് സഫർ ജനുവരി 9 ന് തുടക്കമാവും

എസ് എസ് എഫ് (SSF) ദേശീയ യാത്ര  ഹിന്ദ് സഫർ  ജനുവരി 9 ന് തുടക്കമാവും

എസ് എസ് എഫ് (SSF) ദേശീയ യാത്ര ഹിന്ദ് സഫർ ജനുവരി 9 ന് തുടക്കമാവും

മലപ്പുറം: ഫെബ്രുവരി അവസാന വാരം ന്യൂ ഡൽഹിയിൽ നടക്കുന്ന എസ് എസ് എഫ് ദേശീയസമ്മേളനത്തിന്റെ ഭാഗമായി ഹിന്ദ് സഫർ - ഭാരതയാത്ര സംഘടിപ്പിക്കുന്നു. 2019 ജനുവരി 10ന് കശ്മീർ ഹസ്രത് ബാൽ മസ്ജിദ് പരിസരത്ത് നിന്ന് യാത്ര ആരംഭിക്കും. യാത്ര രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തി ഫെബ്രുവരി 4 ന് കോഴിക്കോട്ട് വെച്ച് സമാപിക്കും. ദേശീയ അധ്യക്ഷൻ ശൗക്കത്ത് നഈമിയാണ് യാത്ര നായകൻ. ദേശീയ സാരഥികൾ, വിവിധ സംസ്ഥാന പ്രതിനിധികൾ യാത്രയെ അനുഗമിക്കും.
ഹിന്ദ് സഫർ പ്രഖ്യാപനം മലപ്പുറത്ത് വെച്ച് കാന്തപുരം എ പി അബൂബകർ മുസ് ലിയാർ നിർവ്വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, ദേശീയ ഭാരാാഹികളായ ശൗക്കത്ത് നഈമി കശ്മീർ, സിദ്ധീഖ് മോണ്ടുഗോളി, സുഹൈറുദ്ദീൻ നൂറാനി, ഡോ ഫാറൂഖ് നഈമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യമൊട്ടുക്കും നടന്ന് വരുന്ന എസ് എസ് എഫ് അംഗത്വ കാല പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടെ പൂർത്തിയാവും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close