അബ്ദുറസാഖിന്റെ കുടുംബത്തിന് തണലേകി എസ് വൈ എസ് സാന്ത്വനം

അബ്ദുറസാഖിന്റെ കുടുംബത്തിന് തണലേകി എസ് വൈ എസ് സാന്ത്വനം

അബ്ദുറസാഖിന്റെ കുടുംബത്തിന് തണലേകി എസ് വൈ എസ് സാന്ത്വനം

വൈലത്തൂർ: ഇരു പത്തിമൂന്ന് വര്ഷം മുമ്പ് നാട്ടിലെ പ്രാസ്ഥാനിക പൊതുയോഗത്തിലേക്ക് പ്രഭാഷകനെ  ഇരു ചക്ര വാഹനത്തിൽ കൊണ്ട് വരുമ്പോൾ അപകടത്തിൽ പെട്ട് മരണപ്പെട്ട പെരിഞ്ചേരി അബ്ദുറസാഖിന്റെ  കുടുംബത്തിന് എസ് വൈ എസ് സാന്ത്വനം താനൂർ സോൺ ഘടകം ഐ സി ഫ് ജുബൈൽ കമ്മിറ്റിയുടെ സഹകരണത്തോടെ ദാറുൽ ഖൈർ ഭവനം നിർമിച്ചു നൽകി. ഭാര്യ പ്രസവിച്ച വിവരമറിഞ്ഞിട്ടും പ്രഭാഷകനെ  നാട്ടിലെത്തിച്ച് കുഞ്ഞിനെ കാണാമെന്നുദ്ദേശിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുടുംബത്തിന് വീട് നിർമിക്കാൻ അന്ന് തന്നെ പ്രാസ്ഥാനിക നേതാക്കൾ സ്ഥലം കണ്ടെത്തിയെങ്കിലും റസാഖിന്റെ ഭാര്യ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിൽ തന്നെ താമസിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ വീട് നിർമാണം തത്കാലം മാറ്റിവെക്കുകയായിരുന്നു. ആ കൈക്കുഞ്ഞ് വലുതായി ഇപ്പോൾ 23 വയസ്സായപ്പോൾ കുടുംബം വീടിന് താൽപര്യം പ്രകടിപ്പിച്ചപ്പോൾ എസ് വൈ എസ് താനൂർ സോൺ കമ്മിറ്റി നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. സ്ഥലമുൾപ്പെടെ 30 ലക്ഷം രൂപയാണ് ചെലവ് വന്നത്. വീടിന്റെ താക്കോൽ ദാന കർമ്മം വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി ഉറൂസ് മുബാറക് സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ജനറൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സയ്യിദ് ജലാലുദ്ധീൻ ജീലാനി, സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ, അബ്ദുന്നാസർ ഹാജി ഓമച്ചപ്പുഴ, അഷ്‌റഫ് അലി അൽ ജുബൈൽ, യഹ്‌യ മുഹമ്മദ് സഖാഫി പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
2

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close