താജുല്‍ ഉലമാ നൂറുല്‍ ഉലമാ സ്മരണയില്‍ ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ ഉജ്വല പരിസമാപ്തി.

താജുല്‍ ഉലമാ നൂറുല്‍ ഉലമാ സ്മരണയില്‍ ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ ഉജ്വല പരിസമാപ്തി.

താജുല്‍ ഉലമാ നൂറുല്‍ ഉലമാ സ്മരണയില്‍ ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ ഉജ്വല പരിസമാപ്തി.

ദേളി:  ജാമിഅ സഅദിയ്യ അറബിയ്യക്കും സമസ്ത പണ്ഡിത സഭക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ദേളി സഅദിയ്യയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന് വരുന്ന പരിപാടിക്കള്‍ക്ക് സഅദാബാദിനെ ശുഭ്ര സാഗരമാക്കി ഉജ്വല പരിസമാപ്തി.
സമാപന ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട്  ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരുു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഷാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്യാപള്ളി, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊ.എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഗഫാര്‍ സഅദി, ബാപുട്ടി ദാരിമി, കെ കെ എം സഅദി, മര്‍സൂഖ് സഅദി പാപ്പിനശ്ശേരി, കല്ലട്ര മാഹിന്‍ ഹാജി, പി ബി അഹ്മദ് ഹാജി, എം ടി പി അബ്ദുറഹ് മാന്‍ ഹാജി, നൂറ് മുഹമ്മദ് ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close