സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസ, മുഅല്ലിം അവാര്‍ഡ് നല്‍കുന്നു.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ്  മദ്റസ, മുഅല്ലിം  അവാര്‍ഡ് നല്‍കുന്നു.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസ, മുഅല്ലിം അവാര്‍ഡ് നല്‍കുന്നു.

മദ്റസാ മുഅല്ലിംകളുടെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില് വര്ഷം തോറും അര്ഹരായ അധ്യാപകരെ തെരഞ്ഞെടുത്ത് അവാര്ഡ് നല്കി ആദരിക്കാനും മദ്റസകള്മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്ത്തുന്നതിനു നിലവിലുള്ള മദ്റസകളില്ഏറ്റവും മികച്ച സ്ഥാപനങ്ങള്ക്ക് അവാര്ഡ് നല്കാനും കാന്തപുരം എ.പി.അബൂബക്കര്മുസ്ലിയാരുടെ അധ്യക്ഷതയില് ചേര്ന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രശംസാ പത്രവും സാമ്പത്തിക സഹായവും ഉള്ക്കൊള്ളുന്നതാണ് അവാര്ഡ്.
നിലവില് അധ്യാപന രംഗത്തുള്ള അര്ഹരായ മുഅല്ലിംകള്ക്കും യോഗ്യതകളുള്ള മദ്റസാ മാനേജ്മെന്റുകള്ക്കും അവാര്ഡിനായി നേരിട്ട് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. അധ്യാപന രംഗത്ത് നിന്ന് വിരമിച്ചവര്അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറങ്ങള് സുന്നി വിദ്യാഭ്യാസ ബോര്ഡിന്റെ വെബ്സൈറ്റില്(www.samastha.in) നിന്ന് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്.
ആവശ്യമായ മുഴുവന്റിക്കാര്ഡുകളുടെയും സര്ട്ടിഫിക്കറ്റുകളുടെയും കോപ്പി സഹിതം 2019 ഫെബ്രുവരി 28ന് മുമ്പായി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡ് ഓഫീസില്‍ ലഭിക്കും വിധം അയക്കുകയോ നേരില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.എം.കോയ മാസ്റ്റര്‍, പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, എന്‍.അലി അബ്ദുല്ല, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ടി.കെ.അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്ഖൂബ് ഫൈസി, പി.എസ്.കെ.മൊയ്തു ബാഖവി മാടവന, പി.അലവി ഫൈസി കൊടശ്ശേരി, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ബി.എസ്.അബ്ല്ല കുഞ്ഞി ഫൈസി, കെ.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ആലുവ, കെ.പി.കമാലുദ്ദീന്‍ മുസ്ലിയാര്‍, എന്‍.എ.അബ്ദുറഹ്മാന്‍ മദനി ജപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും എന്‍.അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close