തലസ്ഥാന നഗരി പിന്നിട്ടു; ഹിന്ദ് സഫർ ഇന്ന്‌ സുൽത്താനുൽ ഹിന്ദിന്റെ ഭൂമികയിൽ.

തലസ്ഥാന നഗരി പിന്നിട്ടു;  ഹിന്ദ് സഫർ ഇന്ന്‌  സുൽത്താനുൽ ഹിന്ദിന്റെ ഭൂമികയിൽ.

തലസ്ഥാന നഗരി പിന്നിട്ടു; ഹിന്ദ് സഫർ ഇന്ന്‌ സുൽത്താനുൽ ഹിന്ദിന്റെ ഭൂമികയിൽ.

ഡൽഹി: സാക്ഷര സൗഹൃദ ഇന്ത്യക്കായ് എസ്‌ എസ്‌ എഫ്‌ ദേശീയ പ്രസിഡണ്ട്‌ ശൗക്കത്‌ ബുഖാരി നയിക്കുന്ന ഭാരത യാത്രക്ക്‌ തലസ്ഥാന നഗരിയിൽ ഹൃദ്യമായ സ്വീകരണം. ഈ മാസം 11 ന്‌ ശ്രീനഗറിലെ പ്രസിദ്ധമായ ഹസ്‌റത്ത്‌ ബാൽ മസ്ജിദ്‌ പരിസരത്തു നിന്നും പ്രയാണമാരംഭിച്ച ഹിന്ദ്സഫർ ജമ്മു കാശ്മീർ, പഞ്ചാബ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിരവധി സ്വീകരണങ്ങൾക്ക് ശേഷമാണ്‌ ഡെൽ ഹിയിലെത്തിയത്‌. ഡൽ ഹിയിലെ വിവിധ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിളംഭര പ്രകടനത്തോടെയാണ്‌ സ്വീകരണ സമ്മേളനങ്ങൾക്ക്‌ തുടക്കമായത്‌. ഡൽഹി യൂണിവേഴ്സിറ്റി, ജമിയ മില്ലിയ്യ, ജെ എൻ യു, ഹംദർദ്, തുടങ്ങിയ കേന്ദ്ര സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും പ്രദേശവാസികളും ഒഴുകിയെത്തിയ, സിലമ്പൂരിൽ നടന്ന ആദ്യ സ്വീകരണ സമ്മേളനം മുഫ്തി അശ്‌ഫിയാ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ഡൽഹി മണ്ഡലം എം എൽ എ മതീൻ അഹ്‌മദ്‌ ചൗദരി ഉൽഘാടനം ചെയ്തു. ശൗഖത്‌ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സുഹൈറുദ്ധീൻ നൂറാനി പ്രമേയ പ്രഭാഷണവും ബാസിം നൂറാനി നന്ദിയും പറഞ്ഞു.
ഹരിയാനയിലെ നൂഹിൽ നടന്ന സ്വീകരണ സമ്മേളനം മൗലാനാ ആരിഫ്‌ അശ്‌ഫാഖ്‌ ഉൽഘാടനം ചെയ്തു. എസ്‌ എസ്‌ എഫ്‌ നാഷണൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ്‌ കർണ്ണാട പ്രമേയ പ്രഭാഷണം നടത്തി. ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായ , അൽ വാറിൽ നടന്ന സ്വീകരണ സമ്മേളനം മൗലാനാ ഉമർ അശ്‌ഫാഖി ഉൽഘാടനം ചെയ്തു.
യാത്രയുടെ അഞ്ചാം ദിനമായ ഇന്ന്‌ സുൽതാനുൽ ഹിന്ദ്‌ ഖ്വാജാ മു'ഈനുദ്ധീൻ ചിശ്‌തിയുടെ കർമ്മ ഭൂമിയായ രാജസ്ഥാനിലേക്ക്‌ പ്രവേശിക്കും. രാജസ്ഥാനിലെ ഗഗ്‌വാന, ഉദൈപൂർ എന്നിവിടങ്ങളിലൊരുക്കിയ വിപുലമായ സ്വീകരണ സമ്മേളനങ്ങൾക്ക്‌ ശേഷം ഹിന്ദ്സഫർ നാളെ ഗുജറാത്തിലേക്ക്‌ പ്രവേശിക്കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close