കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തി ഒന്ന് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്കി.
കോഴിക്കോട് സമസ്ത സെന്ററില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയില്‍ നിന്നും കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, അസം എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
#ആലപ്പുഴ: ദാറുല്‍ മുസ്തഫാ മദ്റസ അടിക്കാട്ടുകുളങ്ങര പയ്യനല്ലൂര്‍, Dകര്‍ണാടക: ബദ്റുദ്ദുജാ മദ്റസ ടി.സി പാളയ -ബാംഗ്ലൂര്‍ , ബദ്റുദ്ദുജാ മദ്റസ ഡി.ആര്.ഡി.ഒ -കാഖദാസ് പുര -ബാംഗ്ലൂര്‍, താജുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ ശിക്കാരിപാളയ-ബാംഗ്ലൂര്‍, മദ്റസത്തുല്‍ ഹുദാ കസവനഹള്ളി-ബാഗ്ലൂര്, ഗരീബ് നവാസ് അറബിക് മദ്റസ നൂതന് നഗര്‍ ജെട്ടി-ഉത്തരകന്നട, #ഡല്‍ഹി: മദ്റസാ ഗുല്ശാല് ഇ റസാ ചാന്ദിനി ചൗക്ക്, മദ്റസാ ഫൈസാനെ ബറക്കാത്ത് മദന്‍പൂര്‍, #ഉത്തര്‍ പ്രദേശ് : മദ്റസാ ശാഹ് ജി അഹ്ലേ സുന്നത്ത് ദാറുല്‍ ഉലും ഈദ് ഗാഹ് റോഡ്-മുറാദാബാദ്, സാഉല് ബനാത്ത് മദ്റസ മുറാദാബാദ്, മദ്റസാ അഹ്ലെ സുന്നത്ത് ദാറുല്‍ ഉലും മെഹ്ബൂബിയ ശാഫി നഗര്‍ ബിലാരി- മൊറാദാബാദ്, ജാമിഅത്തുല്‍ ഹിന്ദ് അഹ്ലെ സുന്നത്ത് റുസ്താന്‍ നഗര്‍ ബിലാരി മൊറാദാബാദ്, ഫൈസാനെ സദര്‍ അല്‍ അഫ്ളില് ശുക്കുറാബാദ്-അംറോഹ, മദ്റസ ഗൗസിയ മദീനത്തുല്‍ ഉലും ഇളൈച്ചിപൂര്-ഗാസിയാബാദ്, ഗുല്ശാനെ റസൂല്‍ ബഹൈരി-ബാറെല്ലി, മദ്റസാ ജാമിഅ ഫാത്തിമ ഗുംസാനി സംമ്പാല്, തഅ്ലീമുല് ഖുറാന് ഖുല്ശാനെ ഖാദിരിയ നൊഖന്വാന്-റാംപുര്‍, #അസം: ദുലാ പബ്ലിക് അക്കാദമി ഖാത്തനിപ്പാറ ദുലാ -ദരംഗ്, മുജ്ത്തേദിയ മിഷന് ഹാഫിസിയ കാറിന മദ്റസ ഡല്ഗോണ്-ദരംഗ്, രാജാപുക്രി ഹബീ നൂറാനിയ മദ്റസ ദുല-ദരംഗ്
എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി.എം.കോയ മാസ്റ്റര്‍, പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, എന്‍.അലി അബ്ദുല്ല, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ടി.കെ.അബ്ദുറഹ്മാന് ബാഖവി മടവൂര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്ഖൂബ് ഫൈസി, പി.എസ്.കെ.മൊയ്തു ബാഖവി മാടവന തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും എന്‍.അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

സമസ്ത: 21 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി
Previous article ആര് എസ് സി (RSC- UAE) കലാലയം ദേശീയ സാഹിത്യോത്സവ് നാളെ അജ്മാന് വുഡ് ലേം പാര്‍ക്ക് സ്കൂളില്‍
Next article എസ് വൈ എസ് (SYS) സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കോഴിക്കോട്ട് വേദിയൊരുങ്ങുന്നു