കർണാടക മുസ്ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം 27 നു ബെംഗളൂരിൽ

കർണാടക  മുസ്ലിം ജമാഅത്ത്  പ്രഖ്യാപന സമ്മേളനം 27 നു ബെംഗളൂരിൽ

കർണാടക മുസ്ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം 27 നു ബെംഗളൂരിൽ

ബെംഗളൂരു: കർണാടക കണ്ട ഏറ്റവും വലിയ സുന്നി സമ്മേളനത്തിന് ഉദ്യാന നഗരി ഒരുങ്ങുകയാണ്. ലക്ഷക്കണക്കിന് സുന്നീ പ്രവർത്തകർ സംഗമിക്കുന്ന മുസ്ലിം ജമാഅത്തിന്റെ പ്രഖ്യാപന മഹാസമ്മേളനം 26,27 തീയതികളിലായി ശിവാജി നഗർ മില്ലേഴ്‌സ് റോഡ് കാദരിയ്യാ മസ്ജിദ് മൈതാനിയിൽ നടക്കും. 26 നു നടക്കുന്ന SSF കർണാടക സ്റ്റേറ്റ് സ്റ്റുഡന്റസ് കൗൺസിൽ ഉന്തുലൂസിലൂടെയാണ് പരിപാടികൾക്ക് തുടക്കമാവുക. സംസ്ഥാനത്തിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3000 ത്തോളം വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന ഉന്തുലൂസ് 27 വൈകുന്നേരത്തോടെ സമാപിക്കും. തുടർന്ന് നടക്കുന്ന സുന്നീ സമ്മേളനത്തിലാണ് കർണാടക മുസ്ലിം ജമാഅത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. പുതിയ SSF സംസ്ഥാന ഭരവാഹികളെയും യോഗത്തിൽ പ്രഖ്യാപിക്കും. 27 നു മഗ്‌രിബ് നമസ്കാരന്തരം നടക്കുന്ന സുന്നീ മഹാസമ്മേളനത്തിൽ ഇന്ത്യയിലെ പ്രസിദ്ധ സുന്നീ നേതാക്കൾ സംബന്ധിക്കും.അഖിലേന്ത്യാ സുന്നീ ജംയീഅത്തുൽ ഉലമ ജനറൽ സെക്രട്ടി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ,ശൈഖ് നജീബ് ഹൈദരി മിയ ബറകാത്തി,സയ്യിദ് നൂറാൻ മിയ,മന്നാൻ റസാ കാദിരി,സയ്യിദ് ശംസുൽ ഹഖ് കാദിരി, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, ഇബ്രാഹീം മുസ്‌ലിയാർ ബേക്കൽ തുടങ്ങിയ വൻ സുന്നീ നേതൃതനിര തന്നെ പരിപാടിക്ക് എത്തിച്ചേരും.കര്ണാടകയിലെ നിരവധി സുന്നീ സംഘടനകൾ ഇതിനോടകം പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹനഫീ-ഷാഫി സംഗമവും കൂടിയായിരിക്കും ഇത്. കർണാടക സുന്നികളുടെ ഏക സ്വരമായി മുസ്ലിം ജമാഅത് പ്രഖ്യാപിക്കുന്നതോടെ കർണാടകയിൽ സുന്നീ പ്രസ്ഥാന രംഗത്ത് വൻ മുന്നേറ്റങ്ങളാണ് മുന്നിൽ കാണുന്നത്.
കർണാടകയിലെ ഏറ്റവും വലിയ സുന്നീ സമ്മേളനത്തെ വരവേൽക്കാൻ ബെംഗളൂരു സുന്നീ പ്രവർത്തകർ പ്രവർത്തന ഗോദയിൽ ആണ്.
പരിപാടിക്ക് വരുന്ന ബസ്സുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം പാലസ് ഗ്രൗണ്ടിലാണ് ഒരുക്കുന്നത്.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close