എസ് വൈ എസ് മൗലികാവകാശ സംരക്ഷണ സമ്മേളനം നാളെ

എസ് വൈ എസ്  മൗലികാവകാശ സംരക്ഷണ സമ്മേളനം നാളെ

എസ് വൈ എസ് മൗലികാവകാശ സംരക്ഷണ സമ്മേളനം നാളെ

തിരുവനന്തപുരം: ഭരണഘടനക്ക് കാവലിരിക്കുക എന്ന പ്രമേയത്തില് എസ് വൈ എസിന്റെ നേതൃത്വത്തില് നടക്കുന്ന ജാഗ്രത കാമ്പയിന്റെ ഭാഗമായി മൗലികാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഈമാസം 27ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം ഇ കെ നായനാര്പാര്ക്കില് നടക്കുന്ന സമ്മേളനം ഡോ.ശശിതരൂര് എം പി ഉദ്ഘാടനം ചെയ്യും. ഡോ.ജോര്ജ് ഓണക്കൂര്, ഭാസുരേന്ദ്രബാബു,
എ സൈഫുദീന് ഹാജി, ജബ്ബാര് സഖാഫി,
നേമം സിദ്ദീഖ് സഖാഫി,
എ ശറഫുദ്ധീൻ പ്രസംഗിക്കും. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്ചവിട്ടുമെതിക്കുകയും ജനങ്ങളുടെ മൗലികാവകാശങ്ങള് നിഷേധിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എസ് വൈ എസിന്റെ നേതൃത്വത്തില് ജാഗ്രത കാമ്പയിന്റെ ഭാഗമായി മൗലികാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളന വിജയത്തിനായി നേമം സിദ്ധീഖ് സഖാഫി ചെയര്മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്ത്തനങ്ങള്നടന്നുവരുന്നു.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close