എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍ : ജില്ലാ യൂത്ത് കൗണ്‍സിലും പ്രതിനിധി സമ്മേളനവും സമാപിച്ചു

എസ് വൈ എസിന്  മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍ : ജില്ലാ യൂത്ത് കൗണ്‍സിലും പ്രതിനിധി സമ്മേളനവും സമാപിച്ചു

എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍ : ജില്ലാ യൂത്ത് കൗണ്‍സിലും പ്രതിനിധി സമ്മേളനവും സമാപിച്ചു

മലപ്പുറം: സമസ്ത കേരളാ സുന്നി യുവജന സംഘം (എസ് വൈ എസ്) ഇനി മലപ്പുറത്ത് മലപ്പുറം ഈസ്റ്റ് , വെസ്റ്റ് എന്നിങ്ങനെ രണ്ട് ജില്ലാ ഘടകങ്ങളായി പ്രവര്ത്തിക്കും. മലപ്പുറം വാരിയന് കുന്നന് സ്മാരക ടൗണ്ഹാളില് ചേര്ന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല് ബുഖാരി ഇരു ജില്ലാ ഘടകങ്ങളുടെ പ്രഖ്യാപനം നടത്തി. കാലത്ത് മലപ്പുറത്ത് ചേര്ന്ന ജില്ല യൂത്ത് കൗണ്സില് രണ്ടു ജില്ലാ ഘടകങ്ങള്ക്ക് അംഗീകാരം നല്കുകയായിരുന്നു. രാവിലെ 10 മണിക്ക് സയ്യിദ് സ്വലാഹുദ്ധീന്ബുഖാരി പതാക ഉയര്ത്തിയാണ് തുടക്കം കുറിച്ചത്. തുടര്ന്ന് നടന്ന ജില്ല യൂത്ത് കൗണ്സില് സംസ്ഥാന ഉപാദ്ധ്യക്ഷന്സയ്യിദ് ത്വാഹാ തങ്ങള് സഖാഫി ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ സയ്യിദ് സ്വലാഹുദ്ധീന് ബുഖാരി അധ്യക്ഷത വഹിച്ചു. ജനകീയ പ്രസ്ഥാനമെന്ന നിലയില്ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സാര്വത്രിക പ്രബോധന വഴിയില് മുന്നേറാന്നവസാരഥി ക്കള്ക്ക് കഴിയണമെന്നദ്ദേഹം ഉണര്ത്തി. നടപ്പു പ്രവര്ത്തന വര്ഷത്തെ റിപ്പോര്ട്ടും സാമ്പത്തികാവലോകനരേഖയും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നേതൃത്വം നല്കി.
ഉച്ചക്ക് ശേഷം 2 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്ത്ഥനയോടെയാരംഭിച്ചു എസ് വൈ എസ് സംസ്ഥാന ഫിനാന്സ് സെക്രട്ടറി സി പി സൈദലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി, എളമരം, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, എസ് വൈ എസ് ജില്ല സെക്രട്ടറി അബൂബക്കര്പടിക്കല്, ഊരകം അബ്ദുറഹ്മാന് സഖാഫി, കെ.പി എച്ച് തങ്ങള് പ്രസംഗിച്ചു. ഇരു ജില്ലാ ഭാരവാഹികള്‍ക്കുമുള്ള രേഖകളും പതാകയും സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി കൈമാറി.
സക്രിയ യൗവനത്തിന് കരുത്താവുക എന്ന വിഷയത്തില്‍പഠന ക്ലാസുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയും നടന്നു. പ്രതിനിധികളുടെ യുവജന റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.
റാലിക്ക് ഇ കെ മുഹമ്മദ് കോയ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ടി അലവി പുതുപറമ്പ്, എന്‍ .എം. സ്വാദിഖ് സഖാഫി, വ പി എം ബശീര്‍, കെ പി ജമാല്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ പി ബശീര്‍, കരുവള്ളി അബ്ദുറഹീം നേതൃത്വം നല്‍കി.

ഇസ്റ്റ് ജില്ലാ ഭാരവാഹികള്‍: ഇ കെ മുഹമ്മദ് കോയ സഖാഫി (പ്രസിഡന്റ്) കെ പി ജമാല്‍ കരുളായി (ജനറല്‍ സെക്രട്ടറി), എ പി ബശീര്‍ ചെല്ലക്കൊടി (ഫിനാന്‍സ് സെക്രട്ടറി), സി കെ ഹസൈനാര്‍ സഖാഫി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ (വൈസ് പ്രസിഡന്റ്), കരുവള്ളി അബ്ദുറഹീം,
ടി സിദ്ദീഖ് സഖാഫി വഴിക്കടവ്, വി പി എം ഇസ്ഹാഖ് തെക്കുമുറിഎന്‍ ഉമര്‍ മുസ്ലിയാര്‍ നിലമ്പൂര്‍ പി അബ്ദുറഹ്മാന്‍ കാരക്കുന്ന് സികെ ശക്കീര്‍ അരിമ്പ്ര (സെക്രട്ടറി). എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ,കൊണ്ടോട്ടി, പുളിക്കല്‍ എന്നീ പതിനൊന്ന് സോണുകള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം ഈസ്റ്റ്.

വെസ്റ്റ് ജില്ലാ ഭാരവാഹികള്‍: സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി (പ്രസിഡന്റ്), വി പി എം ബശീര്‍ പറവന്നൂര്‍ (ജനറല്‍ സെക്രട്ടറി), ടി അലവി പുതുപറമ്പ് (ഫിനാന്‍സ് സെക്രട്ടറി) സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, (വൈസ് പ്രസിഡന്റ്), എ മുഹമ്മദ് ക്ലാരി, എ എ റഹീം കരുവാത്തുകുന്ന്, ഇ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ കെ ഉമര്‍ ശരീഫ് സഅദി കെപുരം (സെക്രട്ടറി) തേഞ്ഞിപ്പലം, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, പുത്തനത്താണി, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി സോണുകള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം വെസ്റ്റ്.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close