എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

എസ് വൈ എസ് സംസ്ഥാന  പ്രതിനിധി സമ്മേളനത്തിന്  നാളെ തുടക്കം

എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

കോഴിക്കോട്: ആദര്ശ യൗവനത്തെ പുതിയ കാലത്തേക്ക് ചിട്ടപ്പെടുത്തുന്ന ആശയ രൂപവത്കരണത്തിന് വഴിയൊരുക്കുന്ന എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം. വിദ്യാഭ്യാസം, തൊഴില്, സംസ്‌കാരം, തുടങ്ങിയ മേഖകളിലെ സമഗ്ര മുന്നേറ്റം അടയാളപ്പെടുത്തുന്ന സമ്മേളനം ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സാര്വത്രിക ദഅ്‌വത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് രൂപരേഖ തയ്യാറാക്കും. പ്രളയകാ#േലത്ത് അതിജീവനത്തില് തണലായ സാന്ത്വനം വളണ്ടിയര്മാരെ കൂടുതല്കര്മസജ്ജമാക്കും. സാന്ത്വനം, സാമൂഹിക ക്ഷേമം, ആദര്ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്ത്തന വര്ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്മ പദ്ധതിയുടെ അവതരണവും കേരളീയ യുവത്വത്തിന് പുതിയ അജന്ഡ നിര്ണയിക്കുന്ന കര്മ രേഖയും അവതരിപ്പിക്കും. നാളെ നടക്കുന്ന സംസ്ഥാന കൗണ്സിലിനെ തുടര്ന്ന് രണ്ടിന് പ്രതിനിധി സമ്മേളനം നടക്കും. സോണ്ഭാരവാഹികളും ജില്ലാ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് സമ്മേളന പ്രതിനിധികള്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂനിറ്റ് കേന്ദ്രങ്ങളില് എസ് വൈ എസ് യൂത്ത് കൗണ്സിലുകള് സംഘടിപ്പിച്ചിരുന്നു. നവംബര് ഒന്നിനും 30നുമിടയില് നടന്ന യൂത്ത് കൗണ്സിലുകളിലാണ് അടുത്ത രണ്ട് വര്ഷത്തേക്കുള്ള യൂനിറ്റ് ഭാരവാഹികള് ചുമതലയേറ്റത്. ഡിസംബര്20നകം സര്ക്കിള് യൂത്ത് കൗണ്സിലുകളും ജനുവരി 15നകം സോണ് കൗണ്സിലുകളും പൂര്ത്തിയായി. ജനുവരി 28ന് എല്ലാ ജില്ലകളിലും പുതിയ കമ്മറ്റികള് നിലവില്വന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് സമസ്ത സെന്ററില് എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവോടെയാണ് പരിപാടികള്ക്ക് തുടക്കം. ആറ് മണിക്ക് വാര്ഷിക കൗണ്‍സില്‍ നടക്കും. ശനിയാഴ്ച കാലിക്കറ്റ് ടവറില്‍ രാവിലെ 9.30 മുതല്‍ 4.30 വരെ പ്രതിനിധി സമ്മേളനം നടക്കും. സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ടി അബൂഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി കെ റാശിദ് ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close